ADVERTISEMENT


മെൽബൺ∙ ഓസ്‍ട്രേലിയ കോവിഡ്  ബാധയിൽ നിന്നും രക്ഷ നേടുന്നതിൽ ഏറ്റവും പ്രധാനമായി കാണുന്ന കോവിഡ്  സേഫ് ആപ്പ് ഇതുവരെ ലക്ഷകണക്കിന് ആൾക്കാരാണ് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് .നിയന്ത്രണങ്ങൾ മാറ്റി സാധാരണ ജീവിതത്തിലേക്കുളള മടക്കത്തിൽ ഏറ്റവും പ്രധാനമായി ഗവൺമെൻറ് കാണുന്നതും ഇ ആപ്പിന്റെ ഫലപ്രദമായ ഉപയോഗത്തിനെയാണ്.

കൂടുതൽ ആൾക്കാർ ഇത് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസ്സൺ  ആവശ്യപ്പെട്ടു .കൊറോണവൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനു വേണ്ടിയാണ് കോവിഡ്സേഫ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.നിലവിൽ കോവിഡ്-19 സ്ഥിരീകരിച്ചവരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങൾ വച്ചാണു സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത്. ഈ നടപടി വേഗത്തിലാക്കാനായിരിക്കും പുതിയ ആപ്പ് സഹായിക്കുക.നിലവിൽ കോവിഡ്-19 സ്ഥിരീകരിച്ചവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വച്ചാണു സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത്. ഈ നടപടി വേഗത്തിലാക്കാനായിരിക്കും പുതിയ ആപ്പ് സഹായിക്കുക.

വൈറസ് ബാധിച്ച ഒരാൾ അതു തിരിച്ചറിയുന്നതിനു  മുമ്പു തന്നെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അല്ലെങ്കിൽ പൊതുസമൂഹത്തിലേക്കും പകർത്താൻ സാധ്യതയുണ്ട് . ഈ ആപ്പ് ഉപയോഗിക്കുന്നത് വഴി ആ സാധ്യത കുറയ്ക്കാം.ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഇ  ആപ്പ് പ്രവർത്തിക്കുന്നത്.  ഡൗൺലോഡ് ചെയ്തിട്ടുള്ള മറ്റു ഫോണുകളെ ബ്ലൂടൂത്ത് മുഖേന നിങ്ങളുടെ ഫോണിലെ ആപ്പ് തിരിച്ചറിയും. ഫോണുകളിലെ ബ്ലൂടൂത്ത് ഓൺ ആയിരിക്കണം.ആപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചാൽ, അയാളുടെ അനുവാദത്തോടെ ആപ്പിലെ വിവരങ്ങൾ സർക്കാരിന്റെ സുരക്ഷിതമായ സ്റ്റോറേജ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യും.ആപ്പിലെ വിവരങ്ങൾ ഉപയോഗിച്ച് സമ്പർക്കത്തിലെത്തിയവരെ കണ്ടെത്താൻ ശ്രമിക്കും. നിലവിലുള്ള കോൺടാക്ട് ട്രേസിങ് സംവിധാനത്തിന് ഒപ്പമാകും ഇതും ഉപയോഗിക്കുക.

വരുന്ന ആഴ്ച മുതൽ ന്യൂ സൗത്ത് വെയിൽസ്‌ സംസ്ഥാനത്തു സ്‌കൂളുകൾ കുട്ടികൾക്കയി തുറന്നു കൊടുക്കും ,എന്നാൽ പ്രൈമറി വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം മാത്രമായിരിക്കും ക്ലാസുകൾ ഉണ്ടാവുക .ഓരോ ക്ലാസ്സിലും നിശ്ചിത എണ്ണം വിദ്യർത്ഥികൾ സാമൂഹ്യ അകലം പാലിച്ചുകൊണ്ട്‌ പഠനം നടത്തുന്ന തരത്തിലാണ് ക്ലാസുകൾ തുടങ്ങുക .ഓസ്‌ട്രേലിയിലെ പ്രധാന ബീച്ചകളിൽ ഒന്നായ ബോണ്ടി ബീച്ച് പ്രദേശവാസികൾക്ക്  മാത്രമായി തുറന്നു കൊടുത്തിട്ടുണ്ട് .

നിയന്ത്രണങ്ങളിൽ വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായി ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിന് മറ്റൊരു കുടുംബത്തിനെ സന്ദർശിക്കാനുള്ള അനുമതി ന്യൂ സൗത്ത് വെയിൽസ്‌ നൽകി.ലക്ഷകണക്കിന് ആൾക്കാർക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്ന സഹചര്യത്തിൽ എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി പോക്കിനായി എല്ലാവരും സഹകരിക്കണമെന്നും അതിനായി കോവിഡ് ആപ്പ് ഉപയോഗിക്കണമെന്നാണ് ഗവണ്മെന്റ് ആവശ്യപ്പെടുന്നത്‌ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com