ADVERTISEMENT

പെർത്ത്∙ കോവിഡ്-19 എന്ന മഹാമാരി ലോകത്ത് നാശം വിതയ്ക്കുമ്പോൾ കഷ്ടപ്പെടുന്ന ഒരുപാടു ജീവിതങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. ദിവസവും ഓരോ കഥയാണ് നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്.

 

help

പെർത്തിൽ ഏറ്റവുമധികം കഷ്ടത അനുഭവിച്ചത്  സ്റ്റുഡന്റ് വീസയിലും ടെംപററി വീസയിലും വർക്കിങ് ഹോളീഡേ വീസയിലും ഉള്ളവരാണ്. ജോലി നഷ്ടപെടുന്ന സാഹചര്യം. മറ്റൊരു വരുമാനം കണ്ടെത്താനുളള സാഹചര്യവും ഇപ്പോഴില്ല. കൂടുതലും കൊച്ചു കുട്ടികളോടു കൂടിയ കുടുംബങ്ങളാണ്.  ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള വിദ്യാർഥികൾക്കും സഹായഹസ്തം നീട്ടിയിരിക്കുകയാണ് ശ്രീ നാരായണ മിഷൻ പെർത്ത്. 

 

വെസ്റ്റേൺ ഓസ്ട്രേലിയയിൽ കഴിഞ്ഞ രണ്ടു വർഷകാലമായി ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെയും മൂല്യങ്ങളെയും ഉയർത്തി കാട്ടി കൊണ്ടു പ്രവർത്തിച്ചു വരുന്ന ചാരിറ്റി ഓർഗൈനൈസേഷനാണ് ശ്രീ നാരായണ മിഷൻ പെർത്ത്.  സഹജീവികളോട് അനുകമ്പയും സഹാനുഭൂതിയും  പുലർത്തണമെന്നുളള ഗുരു കൽപനയെ അടിവരയിട്ടുറപ്പിച്ചു കൊണ്ടുളള പ്രവർത്തനമാണ് ശ്രീ നാരായണ മിഷൻ പെർത്ത് നടത്തിയിരിക്കുന്നത്. ഏകദേശം 321 ഓളം പേർക്ക് നാളിതുവരെ സഹായം എത്തിച്ചിട്ടുണ്ട്. ഈ സഹായഹസ്തം ജൂൺ മാസം വരെ തുടരുന്നതുമാണ്. ഇതു കൂടാതെ ഒരു കുടുംബത്തിനു ചികിത്സാ ധനസഹായവും എത്തിച്ചു നൽകി.  ജോലി നഷ്ടപെട്ടവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും താൽക്കാലിക ജോലി വാഗ്ദാനങ്ങളുംനൽകി. 

 

അൻപതോളം വോളന്റിയേഴ്സ് അടങ്ങുന്ന ഒരു ടീം  തന്നെ ശ്രീ നാരായണ മിഷൻ പെർത്തിനുവേണ്ടി പ്രവർത്തന രംഗത്തുണ്ട്. പെർത്തിലെ രണ്ടു പ്രധാന യൂണിവേഴ്സിറ്റികളായ Curtin ന്റെയും ECU ന്റെയും രണ്ടു ക്യാംപസുകളിലുമുളള വിദ്യാർഥികളും ഉൾപ്പെടുന്നതാണ്. 

 

10 ഓളം ആതുരസേവന പ്രവർത്തകരെ ഉൾപ്പെടുത്തികൊണ്ട് 40ഓളം പേർ വർഷങ്ങൾ അനുഭവസന്പത്തുളള 2 പ്രെഫഷണൽ ക്ളീനിംഗ് കമ്പനികളുടെ സഹകരണത്തോടെ പെർത്തിലെ സ്കൂളുകളുടെയും ചൈൽഡ് കെയർ സെന്റെറുകളുടെയും ഇൻഫെക്ഷൻ കൺട്രോൾ   ആൻഡ് sanitization ക്ലീനിങിന് സഹകരിക്കാം എന്നു സ്കൂളധികൃതരെയും എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനെയും  ശ്രീ നാരായണ മിഷൻ പ്രവർത്തക സമിതി അറിയിച്ചിട്ടുണ്ട്. 

 

പ്രതിവാരം നടത്തിവരുന്ന സൗജന്യ യോഗ പരിശീലനവും പ്രാർത്ഥാനായോഗവും ഇപ്പോൾ ലൈവ് സ്ക്രീനിംഗിലൂടെ സംഘടിപ്പിക്കുന്നുണ്ട്.

 

https://snmperth.com/ എന്ന വെബ്സൈറ്റ് മുഖേനയോ https://www.facebook.com/Sree-Narayana-Mission-Perth-100657138044691/ഫേസ്ബുക്ക് പേജ് മുഖേനയോ ശ്രീ നാരായണ മിഷൻ പെർത്ത്, പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com