ADVERTISEMENT

മെല്‍ബണ്‍∙കോവിഡ് ബാധയെ തുടർന്നു സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധി നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൗൺസിൽ തുടങ്ങിയ ബീ കൈൻഡ് പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളി അസ്സോസിയേഷൻ ഒരു ട്രക്ക് ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും സംഭാവനയായി നൽകി. പ്രതിസന്ധിയിലായ യൂണിവേഴ്സിറ്റി വിദ്യാർഥികൾ, തൊഴിൽ രഹിതർ, ഭവന രഹിതർ എന്നിവർക്കു നൽകുവാനും അടിയന്തിര ഘട്ടത്തിലേക്കുള്ള കരുതൽ ശേഖരത്തിനുമായാണ് സിറ്റി കൗൺസിൽ ഈ പദ്ധതി തുടങ്ങിയത്.

bellaret

കൗൺസിലിന് വേണ്ടി ബല്ലാരറ്റ് മേയർ  ബെൻ ടെയ്ലർ ബല്ലാരറ്റിലെ മലയാളികളോടുള്ള നന്ദി പ്രകാശിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്തു. ബി.എം .എ  സെക്രട്ടറി  ലിയോ ഫ്രാൻസിസ്, ട്രഷറർ ആൽഫിൻ സുരേന്ദ്രൻ, പബ്ലിക് റിലേഷൻസ് ഓഫീസർമാരായ  ഷേർലി  സാജു, ലോകൻ രവി, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാൻ രാജു, ബിബിൻ മാത്യു,  സിജോ കാരിക്കൽ,  ഡെന്നി ജോസ് എന്നിവരും ബി.എം.എ അംഗം ജൂബി ജോർജും മൾട്ടി കൾച്ചറൽ ഓഫീസർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com