ADVERTISEMENT

മൊൺറോവിയ /അബിജാൻ∙പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം  ജൂൺ 24 ന് യാഥാർഥ്യം ആകുന്നു. വന്ദേ ഭാരത് മിഷനിലൂടെയുള്ള യാത്ര വിദൂര സ്വപ്നമായപ്പോൾ ഇന്ത്യൻ എംബസി ഇൻ അബിജാൻ,  ഇന്ത്യൻ കോൺസുലേറ്റ് ഇൻ ലൈബീരിയ, ഇരു രാജ്യങ്ങളിലെയും  മലയാളി  അസോസിയേഷനുകളായ അബിജാൻ മലയാളീസ്, മഹാത്‌മാ കൾച്ചറൽ സെന്റർ,  ലൈബീരിയ എന്നിവരുടെ സംയുക്ത ശ്രമഫലമായി എത്യോപ്യൻ എയർ ലൈൻസിന്റെ ഒരു ചാർട്ടർ വിമാനത്തിനുള്ള അനുമതി നേടിയെടുത്തു.

ഐവറി കോസ്റ്റിന്റെ തലസ്ഥാനം ആയ അബിജാനിൽ നിന്നും ജൂൺ 24 ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 7.50 ന്  195 യാത്രക്കാരുമായി പുറപ്പെടുന്ന വിമാനം അന്നേദിവസം രാത്രി ഇന്ത്യൻ സമയം 10.20 ന്  ലൈബീരിയയിലെ 92 യാത്രക്കാരുമായി ജൂൺ 25 ന് രാവിലെ 8.10 ന്  കൊച്ചിയിൽ എത്തിച്ചേരും. 

abidjan-malayalees

ഗർഭിണികളും കുട്ടികളും തൊഴിൽ നഷ്ടപെട്ടവരും ഉൾപ്പെടെ 287 യാത്രക്കാർക്ക് നാട്ടിലെത്തുന്നതിന് വേണ്ടുന്ന സഹായം ചെയ്തുതന്ന അഭിജാനിലെ ഇന്ത്യൻ അംബാസഡർ സൈലാസ് തങ്ങൾക്കും  ലൈബീരിയയിലെ ഇന്ത്യൻ കോൺസൽ ജനറൽ  ജേറ്റിക്കും വാഹേഗുരു ട്രാവൽസിനും ഇതിനു വേണ്ടുന്ന മറ്റ് സഹായങ്ങൾ ചെയ്തു നൽകിയ നാട്ടിലെ ജനപ്രതിനിധികൾ എന്നിവർക്കും  ഇരു രാജ്യങ്ങളിലെയും അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com