sections
MORE

ലോകത്ത് എവിടെ നിന്നും കേരളത്തിലേക്ക് സമ്മാനം അയക്കാം; കേരള ഗിഫ്റ്റ്സ് ഓൺലൈന് തുടക്കം

kerala-gifts-online1
SHARE

നിങ്ങൾ ലോകത്തിന്റെ ഏതുകോണിലും ആവട്ടേ, നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ ഇനി ഒരു ക്ലിക്ക് അകലം മാത്രം. പുതിയ കാലത്തിന്റെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി കേരള ഗിഫ്റ്റ്സ് ഓൺലൈന് ഗംഭീര തുടക്കം. ലോകത്തിന്റെ ഏതുകോണിലും ഒരു മലയാളി കാണുമെന്ന് അൽപം ആശ്ചര്യത്തോടെ നമ്മൾ പറയുമെങ്കിലും അത് യാഥാർഥ്യമാണ്. മലയാളികള്‍ ഇല്ലാത്ത നാടേതാണ്? ലോകത്തെവിടെയുമുള്ള മലയാളികൾക്ക് കേരളത്തിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ ഏറ്റവും എളുപ്പമുള്ള വഴി കാണിക്കുകയാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലൈൻ’ എന്ന പുതിയ സംരംഭം. ഡിജിറ്റൽ കാലത്ത് ഒറ്റ ക്ലിക്കിലൂടെ ലോകത്ത് എവിടെയുമുള്ള നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ അയക്കാം. കേരളത്തിന്റെ ദേശീയ ഉൽസവമായ ഓണം വരാറായി. കോവിഡ് എന്ന മഹാമാരിയെ ലോകം നേരിടുന്ന ഈ സാഹചര്യത്തിൽ പലർക്കും നാട്ടിലേക്ക് വരാനോ പ്രിയപ്പെട്ടവരെ കാണാനോ സാധിക്കുന്നില്ല. എന്നാൽ, ഈ ഓണക്കാലത്ത് ലോകത്ത് എവിടെയാണെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓണ സമ്മാനങ്ങൾ എളുപ്പത്തിൽ നൽകാൻ സാധിക്കും. വെബ്സൈറ്റിൽ ഇല്ലാത്ത സമ്മാനങ്ങൾ കസ്റ്റമർ സർവീസ് ആയി ഡെലിവറി ചെയ്യാനുള്ള പ്രത്യേക സൗകര്യവും കേരള ഗിഫ്റ്റ്സ് ഓൺലൈനിൽ ഉണ്ട്.

വിശേഷ ദിവസങ്ങളിലും മറ്റും പ്രിയപ്പെട്ടവർക്ക് ഒരു സമ്മാനം നൽകാൻ നിങ്ങൾക്ക് ഇപ്പോൾ എളുപ്പമായി. ‘കേരള ഗിഫ്റ്റ്സ് ഓൺലൈൻ’ എന്ന പുതിയ കാലത്തിന്റെ സംരംഭമാണ് അതിന് നേതൃത്വം നൽകുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏതാനും സുഹൃത്തുക്കളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഷീല സജി, ലിപ്സൺ എം. പോൾ, ജെറിൻ ജോർജ്, ഹരികൃഷ്ണൻ എന്നിവരാണ് ഈ പുതിയ സംരംഭത്തിന്റെ അണിയറക്കാർ. ഇതിൽ ചിലർ ഏതാനും വർഷങ്ങളായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇപ്പോൾ അതിന് ഗംഭീരമായ ഒരു പുതിയ തുടക്കം ലഭിക്കുകയാണ്. വലിയ രീതിയിൽ എല്ലാത്തിനേയും ഒരു കുടക്കീഴിൽ കൊണ്ടുവന്നുകൂടാ എന്ന ചിന്തയാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലെന്റെ’ പിറവിക്ക് കാരണമായത്. നിങ്ങളുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ പോലയാണ് കേരള ഗിഫ്റ്റ്സ് ഓൺലൈന്റെ പ്രവർത്തനം. നിങ്ങൾക്ക് വേണ്ടി നാട്ടിൽ ഇക്കാര്യം ചെയ്യുന്നത് കേരള ഗിഫ്റ്റസ് ഓൺലൈനാണ് എന്നുമാത്രം. അതിനാൽ ധൈര്യമായി സംശയമേതുമില്ലാതെ കേരള ഗിഫ്റ്റ്സ് ഓൺലൈനിനൊപ്പം നിങ്ങൾക്കും പങ്കുചേരാം. 

kerala-gifts-online

ആയിരത്തിലധികം ഓൺലൈൻ സമ്മാനങ്ങളാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലെനിൽ’ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കുചേരാൻ സാധിക്കും. രുചികരമായ കേക്കുകൾ, പൂക്കൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ സമ്മാനമായി നൽകാൻ സാധിക്കും. അതത് േമഖലകളിൽ വളരെ പരിചയമുള്ള വ്യക്തികളാണ് ഇതിനു നേതൃത്വം നൽകുന്നത്. അതിനാൽ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുന്ന സമ്മാനത്തെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ട. ഓർഡർ ചെയ്താൽ ഉടൻ തന്നെ അത് ആളുകളിൽ എത്തിക്കാൻ സാധിക്കുന്ന ശക്തമായ ഡെലിവറി ശൃംഖലയാണ് കേരള ഗിഫ്റ്റ്സ് ഓൺലൈന്റെ ശക്തി. കൂടാതെ ഓർഡർ ചെയ്ത സാധനങ്ങളുടെ സ്റ്റാറ്റസ് അറിയാനും അത് ട്രാക്ക് ചെയ്യാനും എളുപ്പത്തിൽ സാധിക്കും. ഇതിനു പുറമേയാണ് നിങ്ങൾക്ക് ഇഷ്ടമുള്ള സമ്മാനങ്ങൾ പ്രിയപ്പെട്ടവർക്ക് പ്രത്യേകം എത്തിക്കാനുള്ള സൗകര്യം. കോവിഡ് കാലമായതിനാൽ സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കൃത്യമായി പാലിച്ചാണ് കേരള ഗിഫ്റ്റസ് ഓൺലൈനിന്റെ പ്രവർത്തനങ്ങൾ. അതിനാൽ അക്കാര്യത്തിലും ആർക്കും ആശങ്കവേണ്ട. 

‘കുറച്ചുകാലമായി ഇത്തരത്തിലുള്ള ചില പ്രവർത്തികൾ ചെയ്യാൻ തുടങ്ങിയിട്ട്. എന്നാൽ എന്തുകൊണ്ട് ഇത് കുറച്ചുകൂടെ വിപുലമായി ചെയ്തുകൂടാ എന്ന ചിന്തയാണ് കേരള ഗിറ്റ്സ് ഓൺലൈന്റെ രൂപത്തിൽ ഇപ്പോൾ വരുന്നത്. ഒപ്പം ചില സുഹൃത്തുക്കളും ഉണ്ട്. കോവിഡ് കാലത്ത് ഇത്തരമൊരു കാര്യം വരുമ്പോൾ കൂടുതൽ പേർക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ബിസിനസ് എന്നതിലുപരി ആളുകളെ സന്തോഷത്തിന് വലിയ പങ്കുണ്ട്. ഏതെങ്കിലുമൊരു വിദേശ രാജ്യത്തുള്ള ഒരു പ്രവാസി മലയാളിക്ക് തന്റെ രക്ഷിതാക്കൾക്കോ ഭാര്യയ്ക്കോ മക്കൾക്കോ സുഹൃത്തുക്കൾക്കോ അവരുടെ പേരിൽ ഒരു സമ്മാനം നൽകുമ്പോൾ രണ്ടു പേർക്കും സന്തോഷമാണ്. പ്രിയപ്പെട്ടവരുടെ മുഖത്ത് വരുന്ന പുഞ്ചിരിയും വളരെ പ്രധാനപ്പെട്ടതാണ്’–കേരള ഗിഫ്റ്റ്സ് ഓൺലെന്റെ എംഡി ഷീല സജി പറഞ്ഞു.

kerala-gifts-online6

‘പ്രവാസികളായ മലയാളികൾക്ക് കുറച്ചുകാലത്തേക്ക് നാട്ടിൽ വരുന്ന കാര്യം അൽപം ബുദ്ധിമുട്ടാണ്. ഈ കോവിഡിന്റെ പ്രശ്നങ്ങൾ എന്നുതീരുമെന്ന് വ്യക്തതയില്ലല്ലോ. എവിടെയാണെങ്കിലും പ്രിയപ്പെട്ടവരെ എന്നും ഹൃദയത്തോട് ചേർത്തുപിടിക്കാൻ നമ്മൾക്ക് സാധിക്കും. നാട്ടിലുള്ള അവരുടെ പിറന്നാളിനോ വിവാഹവാർഷികത്തിനോ അങ്ങനെ എന്തെങ്കിലും ഒരു വിശേഷ ദിവസം ഒരു സമ്മാനം നമ്മുടേതായി നൽകാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. അതിനുള്ള ഏറ്റവും മികച്ച മാർഗമാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലൈൻ’. ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് ഇതിന്റെ സേവനം ഉപയോഗിക്കാം. ഡിജിറ്റൽ യുഗത്തിൽ ബന്ധങ്ങൾ ഊഷ്മളമാക്കാൻ ഏറ്റവും മികച്ചൊരു വേദിയാണ് ‘കേരള ഗിഫ്റ്റ്സ് ഓൺലൈൻ’ ഒരുക്കുന്നത്. വെബ്സൈറ്റിലുള്ള സമ്മാനങ്ങൾക്ക് പുറമേ പ്രത്യേകമായി വേണെങ്കിൽ അങ്ങനെയും ചെയ്യാൻ സാധിക്കുമെന്നതാണ് കേരള ഗിഫ്റ്റ്സ് ഓൺലൈന്റെ പ്രത്യേകത. ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് അവ പ്രിയപ്പെട്ടവർക്ക് എത്തിക്കാനും സംവിധാനമുണ്ട്’–കേരള ഗിഫ്റ്റ്സ് ഓൺലൈന്റെ പിന്നിൽ പ്രവർത്തിക്കുന്ന ജെറിൻ ജോർജ് വ്യക്തമാക്കി.

kerala-gifts-online3

പ്രിയപ്പെട്ടവർക്ക് ഒരുകൂട പൂവ്

പല സന്ദർഭങ്ങളിലും പ്രിയപ്പെട്ടവർക്ക് ഒരു പൂവ്, അല്ലെങ്കിൽ ഒരുകൂട പൂവ് നൽക്കുന്നവരാണ് നമ്മളിൽ പലരും. ഏതാണ്ട് 10 വർഷം മുൻപ് കേരളത്തിൽ ഇത്തരത്തിൽ പുഷ്പങ്ങൾ വിതരണം ചെയ്യാൻ അരംഭിച്ചതാണ് കേരള ഓൺലൈൻ ഗിഫ്റ്റിന് പിന്നിൽ പ്രവർത്തിക്കുന്നവർ. പൂക്കൾ തിരഞ്ഞെടുക്കാനും അവ കൃത്യമായി നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തിക്കാനും കേരള ഗിഫ്റ്റ് ഓൺലൈനിന്റെ വിശാലമായ ശൃഖലയ്ക്ക് എളുപ്പത്തിൽ സാധിക്കും. വിവാഹം, പിറന്നാൾ, വിവാഹ വാർഷികം, ശവസംസ്കാരം എന്നു തുടങ്ങി ഏത് സന്ദർഭത്തിനും അനുയോജ്യമായി ഇവ തിരഞ്ഞെടുക്കാനും സാധിക്കും. വിവിധ തരം റോസാപൂക്കൾ, ലില്ലി, ഓർക്കിഡുകൾ എന്നു തുടങ്ങി നിരവധി പൂക്കൾ കേരള ഗിഫ്റ്റ്സ് ഓൺലൈനിലുണ്ട്. 

കേക്കിന്റെ മധുരം നുകരാം

മികച്ച കേക്കുകളാണ് കേരള ഗിറ്റ്സ് ഓൺലൈന്റെ ഏറ്റവും വലിയ പ്രത്യേകതയും പ്ലസ് പോയിന്റും. കേരളത്തിലെ ഏറ്റവും മികച്ച ബേക്കർമാരാണ് ഇവ നിർമിക്കുന്നത്. വിവാഹ കേക്കുകൾ, പിറന്നാൾ കേക്കുകൾ, വിവാഹ വാർഷിക കേക്കുകൾ, മദേഴ്സ് ഡേ, പുതുവർഷ ആഘോഷം, ക്രിസ്തുമസ് കേക്കുകൾ എന്നു തുടങ്ങി ഏത് സന്ദർഭത്തിനും ആവശ്യമായ കേക്കുകൾ നിങ്ങൾക്ക് ലോകത്ത് എവിടെയിരുന്നും കേരളത്തിലുള്ളവർക്ക് വേണ്ടി സമ്മാനിക്കാം. കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങൾ പ്രത്യേകം ആവശ്യപ്പെടുന്ന കേക്കുകളും നിർമിച്ച് നൽകാൻ സാധിക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചെറിയൊരു സർപ്രൈസ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനും കേരള ഗിഫ്റ്റ്സ് ഓൺലൈൻ സഹായിക്കും. അർധരാത്രി പോലും കേക്കുകൾ ഡെലിവറി ചെയ്യാൻ കഴിയുമെന്നത് കേരള ഗിഫ്റ്റ്സ് ഓൺലൈനിന്റെ മാത്രം പ്രത്യേകതയാണ്. 

kerala-gifts-online4

കേരള സ്പെഷ്യൽ സമ്മാനം

ലോകത്ത് എവിടെയാണെങ്കിലും മലയാളികളുടെ ഉള്ളിൽ എന്നുമുള്ള ഒന്നാണ് നമ്മുടെ നാടിന്റെ തനിമയും പാരമ്പര്യവും. ഇത്തരത്തിലുള്ള സമ്മാനങ്ങളും കേരള ഗിഫ്റ്റ്സ് ഓൺലൈൻ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ദാഹരണത്തിന്: നിങ്ങൾ അമേരിക്കയിലാണ് താമസിക്കുന്നത്. ‌ഓണത്തിന് നാട്ടിലുള്ള നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്ക് സമ്മാനമായി ഒരു കേരള സാരി സമ്മാനിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കേരള ഗിഫ്റ്റ്സ് ഓൺലൈനിൽ കയറി ഓർഡർ ചെയ്താൽ മാത്രം മതി. മിതമായ നിരക്കിൽ കൃത്യതയോടെ ഉത്തരവാദിത്തത്തോടെ ഉടൻ അത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കയ്യിലെത്തും. കസവ് മുണ്ട്, മ്യൂറൽ പെയിന്റ് ചെയ്ത സാരികൾ, കസവ് സാരി തുടങ്ങി നിരവധി സമ്മാനങ്ങളാണ് കേരള ഗിഫ്റ്റ്സ് ഓൺലൈനിലുള്ളത്. സമ്മാനങ്ങൾ ഓർഡർ ചെയ്യാൻ സന്ദർശിക്കുക: http://www.keralagiftsonline.com/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA