ADVERTISEMENT

സിഡ്‌നി ∙ രാമായണമാസം ഓസ്ട്രേലിയയിൽ സിഡ്‌നിയിൽ ഉള്ള പ്രമുഖമലയാളി സംഘടന ആയ ഓം ന്യൂ സൗത്ത് വെയിൽസ് വിപുലമായി ആഘോഷിച്ചുവരികയാണ്. കൊറോണ വൈറസ് വ്യാപനം മൂലം മാറിയ സാഹചര്യത്തിൽ, ഓസ്ട്രേലിയയിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെനിബന്ധനകൾ പാലിച്ചുകൊണ്ട്, ഭക്തജനങ്ങളുടെ സുരക്ഷയുംസൗകര്യവും കണക്കിലെടുത്ത്, അംഗങ്ങളുടെഭവനങ്ങളിൽ വച്ച് ദിവസേന ഒരു മണിക്കൂർ വീതം രാമായണപാരായണവും നാമജപവും നടത്തിവരുന്നു. പ്രസാദ വിതരണത്തോടെയാണ് ദിവസേനയുള്ള  പാരായണത്തിന് പരിസമാപ്തിയാകുക.

ഈ  വർഷത്തെ രാമായണ പാരായണം ഓം ന്യൂ സൗത്ത് വെയിൽസിന്റെ അംഗങ്ങൾക്ക് ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് സോഫ്റ്റ്‌വെയർ വഴി പങ്കെടുക്കുവാനുള്ള സൗകര്യം സംഘാടകർ  ഒരുക്കിയിട്ടുണ്ട്.  ഫെയ്സ്ബുക്ക് ലൈവ് വഴിയും ഇത് സംപ്രേഷണം ചെയ്യുന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ ഓൺലൈൻ ആയി രാമായണപാരായണത്തിൽ പങ്കെടുക്കുന്നു.

ഈ വർഷത്തെ രാമായണ പാരായണ സമർപ്പണം പതിനാറാം തീയതി ഓം ന്യൂ സൗത്ത് വെയിൽസിന്റെ മുതിർന്ന അംഗം ആയ സരസ്വതിയുടെ   വീട്ടിൽ വച്ചാണ് ആഘോഷിക്കുന്നത്. പൂജയിൽ പങ്കുചേരാൻഎല്ലാ ഭക്തജനങ്ങളേയും ഭക്തി പൂർവ്വം സ്വാഗതം ചെയ്യുന്നതായി ഓം ന്യൂ സൗത്ത് വെയിൽസ്‌ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.ohmnsw.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com