ADVERTISEMENT

മെൽബൺ ∙ വിക്ടോറിയയിലെ ക്നാനായ സമുദായാംഗങ്ങളുടെ ഇടയിൽ 2019 ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടിയ വിജയം കൈവരിച്ച ആൽവിൻ സൈമൺ ചാമക്കാലായെ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയ ആദരിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്റ്റേജ് 4  ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഇപ്രാവശ്യത്തെ ഓണാഘോഷങ്ങൾ സൂം മീറ്റിംങ്ങിലൂടെയാണ് നടത്തിയത്. അസോസിയേഷന്റെ പ്രസിഡന്റ് സജി കുന്നുംപുറം സൂം മീറ്റിംങ്ങിലൂടെ ആൽവിൻ സൈമൺ ചാമക്കാലായെ അവാർഡ് പ്രഖ്യാപിച്ച് ആദരിച്ചത്. 

എല്ലാ വർഷവും അസോസിയേഷന്റെ ഈ അവാർഡുദാന ചടങ്ങ് ഈസ്റ്റർ കലാസന്ധ്യയിൽ ആണ് വിതരണം ചെയ്യുന്നത്. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ കലാസന്ധ്യാ മാറ്റിവയ്ക്കുകയായിരുന്നു. മെൽബണിലെ നാല് സെലക്ടിവ് സ്കൂളുകളിൽ ഒന്നായ ബെറിക്ക് നോസ്സൻ (Berwick Nossal) ഹൈസ്കൂളിൽ ആണ് ആൽവിൻ പഠനം പൂർത്തിയാക്കിയത്. മെൽബണിലെ നാല് സെക്ടീവ് സ്കൂളുകളിലേക്ക് നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷകളിൽ എല്ലാ വർഷവും മൂവായിരത്തിന് മുകളിൽ കുട്ടികൾ ടെസ്റ്റ് എഴുതുന്നു. പക്ഷേ, തൊള്ളായിരത്തിൽപ്പരം കുട്ടികൾക്ക് മാത്രമേ നാല് സ്കൂളുകളിലേക്ക് എല്ലാ വർഷവും പ്രവേശനം ലഭിക്കുകയുള്ളൂ. 

2019 ൽ നോസ്സൻ ഹൈസ്കൂളിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ആൽവിൻ. പഠിത്തത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതോടൊപ്പം ക്രിക്കറ്റിലും ബാസ്ക്കറ്റ് ബോളിലും ആൽവിൻ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി മെൽബണിൽ സ്ഥിര താമസമാക്കിയ മെൽബൺ സോഷ്യൽ ക്ലബിന്റെ സ്ഥാപക എക്സിക്യൂട്ടീവ് മെമ്പർ ആയി പ്രവർത്തിക്കുന്ന മികച്ച വാഗ്മിയും എഴുത്തുകാരനും ചിന്തകനും ആയ സൈമച്ചൻ– സിന്ധു ചാമക്കാല ദമ്പതികളുടെ മകനാണ് ആൽവിൻ സൈമൺ ചാമക്കാല. ഏക സഹോദരി എയ്ഞ്ചൽ സൈമൺ ചാമക്കാല എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. കോട്ടയം ജില്ലയിലെ കൈപ്പുഴയിൽ ആണ് സൈമൺ– സിന്ധു ദമ്പതികളുടെ ജന്മ സ്ഥലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com