ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയയിൽ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ വർഷം തിരുവോണം വന്നെത്തിയത്. വിക്ടോറിയ സ്റ്റേറ്റിൽ നാലാംഘട്ട ലോക്ക് ഡൗൺ നിലനിൽക്കുന്ന ഈ അവസരത്തിൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പൊന്നിൻ തിരുവോണം ഇവിടുത്തെ മലയാളികൾ എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ആഘോഷിക്കുകയാണ്.

എല്ലാ വർഷവും ഓണം വളരെ ആഘോഷത്തോടും ഉത്സാഹത്തോടും  കൂടി  എല്ലാ മലയാളി കൂട്ടായ്മകളും ഇവിടെ ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ഈ വർഷത്തെ കൊറോണ വ്യാപനം മൂലം എല്ലാ ആഘോഷങ്ങളും ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ അവരവരുടെ വീടുകളിൽ ആഘോഷിക്കുന്ന ഒരു ദൃശ്യമാണ് ഈ വർഷം കാണുവാൻ സാധിക്കുന്നത്.

മെൽബണിലെ ഒരു റീജനൽ ടൗൺ ആയ ഷേപ്പാർട്ടൻലും ഇവിടുത്തെ മലയാളി അസോസിയേഷൻ ആയ ഷെമയുടെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ ഓണം ആഘോഷിച്ചു. സമ്പർക്ക നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഈ വർഷം അസോസിയേഷൻ വളരെ ക്രിയാത്മകമായി വിർച്വൽ ആഘോഷങ്ങളാണ് നടത്തിയത്. ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടുവാൻ  ഇവിടത്തെ എല്ലാ മലയാളി കുടുംബങ്ങൾക്കും വേണ്ടി വെർച്വൽ കുക്കിംഗ് കോംപറ്റീഷൻ നടത്തി.

shema-2

അതുപോലെതന്നെ മലയാളി കുടുംബങ്ങളെ അണിചേർത്തുകൊണ്ട് ഒരു ഹ്രസ്വചിത്രവും അസോസിയേഷൻ നിർമ്മിച്ചു. ഇതിലൂടെ പുതിയ തലമുറയ്ക്ക് നാടിന്റെ നന്മയുടെ ആഘോഷമായ ഓണത്തിന്റെ ഓർമ്മകൾ അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു പരസ്പരം പങ്കു വെക്കുവാൻ സാധിച്ചു. സോഷ്യൽ മീഡിയയുടെ സഹായത്തോടുകൂടി എല്ലാ മലയാളി കുടുംബങ്ങളും അവരുടെ കുടുംബ ഫോട്ടോകളും വിഡിയോകളും ഷെയർ ചെയ്തുകൊണ്ട് ഓണത്തിന്റെ സ്നേഹവും സാഹോദര്യവും കൈമാറി. എങ്കിലും എല്ലാവരും ചേർന്നുള്ള ഒരു ഓണസദ്യ ഈ വർഷം സാധിക്കാതെ പോയതിലുള്ള വിഷമം എല്ലാവരുടേയും മനസ്സുകളിൽ ഒരു ദുഃഖമായി  അവശേഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com