ADVERTISEMENT

പെർത്ത്∙ ഗുരുദേവന്റെ 166–ാം ജയന്തി ദിനവും പൊന്നിൻ തിരുവോണവും ശ്രീനാരായണ മിഷൻ പെർത്ത് വലിയ ആഘോഷങ്ങളില്ലാതെ ആചരിച്ചു.  കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമായിരുന്നു ഇത്തവണത്തെ തിരുവോണ, ചതയ ദിന പരിപാടികൾ നടന്നത്. തന്റെ ആത്മീയ പ്രഭാവത്തിലൂടെ നിരക്ഷരരും അശരണരുമായ ഒരു ജനതയെ അറിവിന്റെയും വിജ്ഞാനത്തിന്റെയും ആത്മീയതയുടേയും ഉന്നതിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഭഗവാൻ ശ്രീനാരായണ  ഗുരുദേവന്റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം.

ഗുരു ദര്‍ശനത്തിന്‌ ഏറെ പ്രാധാന്യവും പ്രശസ്‌തിയും വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത്‌ ശ്രീ നാരായണ ഗുരുദേവന്റെ സ്‌മരണ പുതുക്കുന്ന ആഘോഷ പരിപാടികൾക്ക് ശ്രീനാരായണമിഷൻ പെർത്ത് പ്രസിഡന്റ് ഷൈബു നാരായൺ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി  ആർ രാജീവ് സ്വാഗതവും ട്രഷറർ സുനിൽ ചുളളിക്കാട് നന്ദിയും രേഖപ്പെടുത്തി.

ഗുരുപൂജയും  ഗുരുദേവകൃതികളെ ഉൾപ്പെടുത്തിയുളള പ്രാർത്ഥനയും തുടർന്ന് തിരുവോണസദ്യയും നടന്നു. കഴിഞ്ഞ തവണ ഗേറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുകയും ഉപഹാര നഗൾ വിതരണം ചെയ്യുകയും ചെയ്തു. ഗുരുദേവന്റെ മഹാസമാധി ദിനം സെപ്റ്റംബർ 21 ന് ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com