ADVERTISEMENT

പെർത്ത് ∙ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിലെ മലയാളി അസോസിയേഷൻ (എംഎപി) എന്ന സംഘടന ഓണാഘോഷങ്ങൾ മാറ്റിവച്ച് ലോകത്തുള്ള മുഴുവൻ കോവിഡ് പ്രതിരോധ മുന്നണി പ്രവർത്തകരെയും ആദരിക്കുന്നതിനും അഭിവാദ്യം ചെയ്യുന്നതിനും വന്ദനം എന്ന പേരിൽ മലയാളി കൂട്ടായ്മ നടത്തി.

vandanam-2

വന്ദനം  A SALUTE To FRONT LINE HERO'S എന്ന പരിപാടി പെർത്തിലെ സെർബിയൻ കമ്മ്യൂണിറ്റി ഹാളിൽ വലിയ ഒരു ജനാവലിയുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചു. എംഎപി ജനറൽ സെക്രട്ടറി അപർണ്ണ സുഭാഷ് സ്വാഗതം പറഞ്ഞ് ആരംഭിച്ച  സമ്മേളനത്തിന്റെ ഉദ്ദേശം പ്രസിഡന്റ് സിൽവി ജോർജ് വിശദീകരിക്കയുണ്ടായി.

vandanam-3

വെസ്റ്റേൺ ഓസ്ട്രേലിയയിൽ കൃത്യമായ ഇടപെടലിലൂടെ കോവിഡിനെ നിയന്ത്രിക്കാൻ കഴിയുകയും, സർക്കാരിന്റെ ശക്തമായ നിരീക്ഷണ സംവിധാനത്തിലൂടെ ഇതിനായി പരിശ്രമിച്ച ആയിരക്കണക്കിന് ഡോക്ടർമാർ, നഴ്സുമാർ, പൊലീസ് ഓഫീസർമാർ എന്നിവരെ ഹാർദ്ദവമായി അനുമോദിക്കുകയുമുണ്ടായി.

വെസ്റ്റേൺ ആസ്ട്രേലിയായിലെ പെട്രോളിയം മന്ത്രി ജോൺസ്റ്റൺ, ആഭ്യന്തരമന്ത്രി കറ്റേ ഡൗസ്റ്റ്, ഡോ. ജഗദീഷ് കുമാർ, യാസോ പുന്നുത്തുരൈ (കൗൺസിലർ), മലയാളിയായ കൗൺസിലർ പീറ്റർ ഷാനവാസ്, മറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഈ സംരഭത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു സംസാരിച്ചു.

vandanam-4

വനിതകൾ മാത്രം  ഭാരവാഹികളായ മലയാളി അസോസിയേഷൻ ഓഫ് പെർത്ത് (എംഎപി) എന്ന സംഘടനയുടെ വളരെ അർഥവത്തായ, ആനുകാലിക പ്രാധാന്യം നൽകുന്ന ഈ മഹത്തായ സംരഭത്തെ മന്ത്രിമാരുൾപ്പെടെ എല്ലാവരും പ്രശംസിക്കയുണ്ടായി. ഈ സംരഭത്തിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് കേരള ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ, സിനിമാ താരങ്ങളായ മോഹൻലാൽ, മഞ്ജു വാര്യർ, മനോജ് കെ. ജയൻ എന്നിവർ ആശംസകൾ അയച്ചു.

malayali-association-of-perth5

അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്നു നടത്തിയ വിവിധ കലാപ്രകടനങ്ങളും ഈ ദിവസത്തിനു മാറ്റുകൂട്ടി ലോകത്ത് ഓണസമയത്ത് ഒരു സംഘടനയും ചെയ്യാത്ത നൂതനമായ ആശയം നടപ്പാക്കിയ എംഎപിയെ മുക്തകണ്ഠം പ്രശംസിച്ചാണ് മലയാളിക്കൂട്ടായ്മ മടങ്ങിയത്.

malayali-association-of-perth1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com