ADVERTISEMENT

മെൽബൺ ∙ വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആവിയോ ഫ്രീഡം ഗ്രൂപ്പിന്റെ റിട്ടയർമെന്റ് ഹോമുകളിൽ പ്രവർത്തിക്കുന്ന റജിസ്ട്രേഡ് നഴ്സുമാരിലെ 2020 ലെ മികച്ച പ്രവർത്തനത്തിലുള്ള അവാർഡ് മലയാളിയായ സിറിൽ സിറിയക്കിന്. രണ്ടായിരം ഡോളറും പ്രശംസാപത്രവും സമ്മാനിച്ചുകൊണ്ട് ആവിയോ ഫ്രീഡം ഗ്രൂപ്പിന്റെ സിഇഒ നടത്തിയ അനുമോദന പ്രസംഗം മലയാളികൾക്ക് അഭിമാനം പകരുന്നതായിരുന്നു. 

ഏജ്ഡ് കെയറിലേയും റിട്ടയർമെന്റ് ഹോമുകളിലെയും താമസക്കാരോട് കാണിക്കുന്ന സ്നേഹവും കരുതലും അത്മാർഥതയും സിറിലിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ട് തന്നെയാണ് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആവിയോ ഗ്രൂപ്പിന്റെ റജിസ്ട്രേഡ് നഴ്സുമാരിൽ നിന്നും സിറിൽ സിറിയക്കിനെ തിരഞ്ഞെടുക്കാൻ കാരണമായത്.

ആവിയോ ഫ്രീഡം ഗ്രൂപ്പിന്റെ മെൽബണിലെ ക്രോയിഡോൺ മിൻകാറ ഏജ്ഡ് ഹോമിൽ കഴിഞ്ഞ ആറ് വർഷമായി റജിസ്ട്രേഡ് നഴ്സായി ജോലി ചെയ്യുകയാണ് സിറിൽ സിറിയക്ക്. കോട്ടയം കുറുമള്ളൂർ കൈത തൊടിയിൽ സിറിയക്കിന്റെയും ലൂസിയുടേയും പുത്രനാണ്. ഭാര്യ പൊന്നു ഷാജുവിനോടും മകൾ ഹയാ സിറിൾസിനോടൊപ്പം സിറിലിൽ മെൽബണിലെ ഗ്ലൈഡ് നോർത്തിൽ താമസിക്കുന്നു. 

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയായുടെ സജീവ അംഗമായ സിറിൽ സിറിയക്കിന് കിട്ടിയ അവാർഡ് അസോസിയേഷന് അഭിമാനിക്കാൻ കഴിയുന്നതാണെന്ന് പ്രസിഡന്റ് സജി കുന്നുംപുറം അനുമോദന സന്ദേശത്തിൽ പറഞ്ഞു. കുറുമള്ളൂർ സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാദർ ജേക്കബ് തടത്തിൽ സിറിൽ സിറിയക്കിന് തന്റെ ഇടവകാംഗം എന്ന നിലയിൽ ഫോണിലൂടെ ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com