ADVERTISEMENT

മെൽബൺ∙ ഓസ്ടേലിയൻ മലയാളിയും ഫ്ലിൽഡേർസ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് അസ്സോസിയേറ്റ് പ്രഫസറുമായ മറിയ പറപ്പിള്ളിക്ക് ഓസ്ടേലിയൻ ഓർഡർ പുരസ്ക്കാരം. ജനുവരി 26 ലെ ഓസ്‌ട്രേലിയ ഡേ ഓണേഴ്‌സിലാണ് മറിയ പറപ്പിള്ളിക്ക് ഈ ബഹുമതി പ്രഖ്യാപിക്കുന്നത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ മലയാളി വനിതയാണ് മറിയ. സെപ്റ്റംബർ 16 ന് ഗവ.ഹൗസിൽ നടന്ന Investiture Ceremony യിലാണ് സൗത്ത് ഓസ്്ട്രേലിയൻ ഗവർണറിൽ നിന്നും പുരസ്കാരം സ്വീകരിച്ചത്. 

അഡ്‌ലൈഡിലെ ഫ്‌ലിന്റേഴ്‌സ് സര്‍വ്വകലാശാലയില്‍ ഭൗതിക ശാസ്ത്രത്തില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ. മരിയ ‌സ്റ്റെം (STEM) എൻറിച്ച്മെൻറ് അക്കാദമിയുടെ മേധാവിയും കൂടിയാണ്. സ്ത്രീകൾക്ക് STEM (Science, Technology, Engineering and Mathematics) വിദ്യാഭ്യാസത്തിനുള്ള സേവനം  കണക്കിലെടുത്താണ് ഈ ബഹുമതിക്ക് മറിയ അർഹയാകുന്നത്. ഫിസിക്സ് ടീച്ചിങ് ഇന്നവേഷൻസിലും സയൻസ്, ടെക്നോളജി, എഞ്ചിനിയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം) വിദ്യാഭ്യാസത്തിലും ധാരാളം സംഭാവനകൾ നൽകിയ മറിയ ഓസ്ട്രേലിയയിലെ വുമൻ ഇൻ സ്റ്റെം ലീഡർ ആണ്. 

mariam-parappilly-2

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീല യുടെയും മകളാണ് മരിയ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com