ADVERTISEMENT

സിഡ്നി∙ ഓര്‍ഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ന്യൂ സൗത്ത് വെയിൽസ്‌ ഓസ്ട്രേലിയ (OHM NSW) സിഡ്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കായി വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു.  2020 ഒക്ടോബർ  26   തിങ്കളാഴ്ച രാവിലെ 7  മുതൽ മിന്റോ ശിവക്ഷേത്രത്തിൽ വച്ച് വിദ്യാദേവതയായ സരസ്വതിദേവിക്കു മുന്നില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങൾക്കായി എഴുത്തിനിരുത്ത് യഥാവിഥി ചെയ്യാൻ വിപുലമായ സൗകര്യങ്ങൾ  ഈ വർഷം OHM NSW ഒരുക്കിയിരുന്നു. 

പതിവ് ആഘോഷങ്ങളില്ലാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രക്ഷിതാക്കൾ തന്നെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ഹരിശ്രീ എഴുതിച്ചു . ആദ്യം നാവില്‍, പിന്നീട് വിരല്‍കൊണ്ട് അരിയിലും എഴുതി. അരി, പുഷ്പം,  പൂജ  സാമഗ്രികൾ എന്നിവയൊക്കെ ക്ഷേത്രത്തില്‍ നിന്ന് തന്നെ കൊടുത്തു. സർവശ്രീ ശിവ ഷൺമുഖം ഗുരുക്കൾ മുഖ്യ കാർമികത്വം വഹിച്ചു. 

ആചാരവിധിപ്രകാരം പുസ്തക പൂജയ്ക്കും പ്രാര്‍ഥനയ്ക്കും അവസരം ഒരുക്കിയിരുന്നു. എഴുത്തിനിരുത്ത് പൂര്‍ത്തിയാക്കിയ എല്ലാ ഭക്തർക്കും OHM NSW വക പ്രസാദവിതരണവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com