ADVERTISEMENT

നെയ്റോബി  ∙ കെനിയയിൽ കോവിഡ് മൂലം  ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി വീണ്ടും അമ്മ. മാതാ അമൃതാനന്ദമയിയുടെ കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഘടകം അഞ്ചാം വട്ട സഹായ വിതരണം നടത്തി  ഹിന്ദു കൗൺസിൽ ഓഫ് കെനിയ സെക്രട്ടറി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എല്ദോറേത് എം പി അധ്യക്ഷത വഹിച്ചു 

മുപ്പത്തി അഞ്ചു ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വൈറ്റ് കെയ്ൻ സമ്മാനിച്ചു പ്രസ്തുത ചടങ്ങിൽ നൂറ്റി ഒന്ന് കുടുംബങ്ങൾക്ക് ഒരുമാസത്തേക്കു ആവശ്യമായ ഭക്ഷ്യ കിറ്റും , മാസ്കും, ടി ഷർട്ടും നൽകി.

ചടങ്ങിൽ പങ്കെടുത്ത എല്ലാ വ്യക്തികൾക്കും ഉച്ചഭക്ഷണവും വിതരണം ചെയ്തു. മാതാ അമൃതാനന്ദമയി മഠം കെനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത്തെ ഭക്ഷ്യ കിറ്റ് വിതരണമാണ് ഇന്നലെ നടന്നത്. പ്രസ്തുത ചടങ്ങിലേക്ക് സംഭാവനകൾ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി കൺവീനർ ബിനു നായർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com