ADVERTISEMENT

മെൽബൺ∙ മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ  118–ാം ഓർമ്മപ്പെരുന്നാൾ നവംബർ 7, 8 തീയതികളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ഈ ദേവാലയത്തിലെ പ്രധാന പെരുന്നാള്‍ ആണിത്. 

7നു ശനിയാഴ്ച വൈകിട്ടു സന്ധ്യാനമസ്കാരത്തിന് ശേഷം  ഭക്ത്യാദരപൂർവ്വമായ റാസയും തുടർന്ന് ശ്രിമതി മെർലിൻ ടി. മാത്യു പുത്തന്‍കാവിന്‍റെ പെരുന്നാള്‍ സന്ദേശവും ഉണ്ടായിരുന്നു. നവംബർ 8നു  ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വികാരി ഫാദർ സാം ബേബിയുടെ മുഖ്യകാർമികത്വത്തിൽ വി. കുർബാനയും, ഭക്തിനിർഭരമായ റാസയും, മദ്ധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് ആശീർവാദവും അതിനുശേഷം കൊടി ഇറക്കിയതോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു. 

പെരുന്നാൾ ആഘോഷ ചടങ്ങുകൾ ഓൺലൈൻ ബ്രോഡ്കാസ്റ്റിങ്ങിലൂടെ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. പരിശുദ്ധനായ പരുമല തിരുമേനിയുടെ വിശുദ്ധ ജീവിതം ഏവര്‍ക്കും മാതൃകയായിരിക്കട്ടെ എന്ന് വികാരിയച്ചൻ തൻറെ സന്ദേശത്തിൽ ഓർമിപ്പിച്ചു. ഇടവകകൈക്കാരന്‍  ലജി ജോര്‍ജ്ജ്, സെക്രട്ടറി സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റി പെരുന്നാളിന് നേതൃത്വം നല്‍കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com