ADVERTISEMENT

സിഡ്നി∙ ഏറെ  വ്യത്യസ്തമായി  ഓസ്‌ട്രേലിയയിൽ  നിന്നും  ഒരു  ക്രിസ്മസ്  ഗാനമൊരുങ്ങുന്നു. സൗണ്ട്  വൈബ്‌സ് സ്റ്റുഡിയോസ്  നിർമ്മിക്കുന്ന 'വെള്ളിനിലാവിലെ  വെള്ളിനക്ഷത്രം' എന്ന ഈ  ഗാനത്തിന്റെ  വരികൾ  ഷീന ജോണും സംഗീതം  ഷിബു  എബ്രഹാമും  നിർവഹിച്ചിരിക്കുന്നു.

നിരവധി ഹിറ്റ് ഗാനങ്ങൾ  ഒരുക്കിയ  ഈ  സഖ്യത്തിന്റെ ഏറ്റവും പുതിയ ഗാനമാണിത് . മലയാളത്തിന്റെ  പ്രിയ്യപ്പെട്ട  ഗായിക ജെൻസി ആന്റണിയുടെ  മകളായ നുബിയ ലിജോയാണ് ഈ  ഗാനം  ആലപിക്കുന്നത് . വ്യത്യസ്തമായ  ശബ്ദത്തിനുടമയായ നുബിയയുടെ ആദ്യ ഗാനമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗാനമായിരിക്കും എന്നു  കരുതപ്പെടുന്നു. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന നുബിയ ഇപ്പോൾ സിഡ്‌നിയിൽ സ്ഥിര താമസക്കാരിയാണ്. 

സൗണ്ട് വൈബ്‌സ് സ്റ്റുഡിയോയിൽ റെക്കോർഡിങ് പൂർത്തിയായ ഗാനത്തിന്റെ ഓർക്കസ്ട്രേഷനും മാസ്റ്ററിങ്ങും  നിർവഹിച്ചിരിക്കുന്നത് സജു രാമഞ്ചിറയാണ്. സുരേഷ് പോക്കാട്ട് ഫോട്ടോഗ്രാഫിയും അരുൺ ഹരീന്ദ്രൻ എഡിറ്റിങ്ങും  നിർവഹിച്ചിരിക്കുന്ന ഗാനം  ഈ വാരാന്ത്യത്തിൽ പുറത്തിറങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com