ADVERTISEMENT

ജോഹന്നസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിലെ മൊക്വൊപാനെ പീറ്റ് പോട്ട്ഹീറ്റർ ഹൈസ്കൂളിലെ ഏക മലയാളിയായ എട്ടാം ക്ലാസ് വിദ്യാർഥിയുമയ എയ്റൊൺ വൈദ്യന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ലെവൽ വൺ അമ്പയർ ആയി. ജോഹന്നസ്ബർഗ് ഇംപീരിയൽ വാണ്ടററേഴ്സ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

Aeron-3

തേവലക്കര സ്വദേശി ജെറി വൈദ്യന്റെയും മെറീന വൈദ്യന്റെയും മകനാണ്. സ്പോർട്ട്സ് മാൻ ഓഫ് ദി ഇയർ അവാർഡ്‌, ഡക്സ് അവാർഡ്, ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അണ്ടർ 12 പ്രൊവിൻഷ്യൽ റീജിനൽ ടീമിൽ തിരഞ്ഞെടുക്കപ്പെട്ട എയ്റൊൺ വൈദ്യൻ നിലവിൽ റാൻഡ്‌ബർഗ് ക്രിക്കറ്റ് ക്ലബിന്റെ (RCC) പ്ലെയറും, അമ്പയർസ് അസോസിയേഷൻ മെംബറും ആണ്.

Aeron-2

നാട്ടിലെ കോച്ച് ശ്രീകാന്ത് ശ്രീയും കരുനാഗപ്പള്ളി ടൗൺ ക്ലബ് ക്രിക്കറ്റ് അക്കാദമിയിലെ കോച്ച് അയ്യപ്പ ശ്രീയും കോച്ച് സുധീഷും നൽകിയ പരിശീലനം ക്രിക്കറ്റ് കരിയറിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുവാൻ വളരെയേറെ സഹായിച്ചതായി എയ്റൊൺ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com