sections
MORE

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു: ജോര്‍ജ് കള്ളിവയലില്‍ പ്രസിഡന്റ്, ജോര്‍ജ് കാക്കനാട്ട് ജനറല്‍ സെക്രട്ടറി

gmpc-press-meet
SHARE

കൊച്ചി ∙ വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോഷ്യേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തിരഞ്ഞെടുത്തു. 

മറ്റ് ഭാരവാഹികള്‍

ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റൈന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ). 

വൈസ് പ്രസിഡന്റുമാര്‍: സജീവ് കെ. പീറ്റര്‍ (കുവൈത്ത്), അനില്‍ അടൂര്‍ (തിരുവനന്തപുരം), നിഷ പുരുഷോത്തമന്‍ (എറണാകുളം), പി. ബസന്ത് (ന്യൂഡല്‍ഹി). 

ട്രഷറര്‍: ഉബൈദ് ഇടവണ്ണ (സൗദി), ജോയിന്റ് ട്രഷറാര്‍: സണ്ണി മണര്‍കാട്ട് (കുവൈത്ത്). 

ജോയിന്റ് സെക്രട്ടറിമാര്‍: എം.സി.എ. നാസര്‍ (ദുബായ്), ചിത്ര കെ. മേനോന്‍ (കാനഡ), പി.ടി. അലവി (സൗദി), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി). 

ഗവേണർണിങ് കൗണ്‍സില്‍ അംഗങ്ങളായി ആര്‍.എസ്. ബാബു (ചെയര്‍മാന്‍, കേരളാ മീഡിയ അക്കാദമി), പി.പി. ജെയിംസ് (എറണാകുളം), പി.പി. ശശീന്ദ്രന്‍ (കണ്ണൂര്‍), ലിസ് മാത്യു (ന്യൂഡല്‍ഹി), കമാല്‍ വരദൂര്‍ (കോഴിക്കോട്). 

എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍: എന്‍. അശോകന്‍, ജോണ്‍ മുണ്ടക്കയം, ജി.കെ. സുരേഷ് ബാബു, ഡോ. എന്‍.പി. ചന്ദ്രശേഖരന്‍, വി.എസ്. രാജേഷ്, പി.എം. നാരായണന്‍, മാധവ്ദാസ് ഗോപാലകൃഷ്ണന്‍, ജെ. ഗോപീകൃഷ്ണന്‍, സന്തോഷ് ജോർജ്‌, അളകനന്ദ, ഷാലു മാത്യു, സനല്‍കുമാര്‍, ടോമി വട്ടവനാല്‍, സുബിത സുകുമാര്‍, താര ചേറ്റൂര്‍ മേനോന്‍, ജോണ്‍സണ്‍ മാമലശേരി, രാജേഷ് കുമാര്‍. 

ലോഗോ പ്രകാശനം ഇന്ന് 

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ (ജിഎംപിസി) ലോഗോ പ്രകാശനം ജനുവരി രണ്ട് ശനിയാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട് പ്ലസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കും. 

കോഴിക്കോട് എംപി എം.കെ. രാഘവന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടറും എംപിയുമായ എം.വി. ശ്രേയാംസ്‌കുമാര്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.പി. ശശീന്ദ്രന്‍, കമാല്‍ വരദൂര്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍, ജിഎംപിസി ആഗോള പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ജോയിന്റ് ട്രഷറര്‍ സണ്ണി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിക്കും. 

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം ജനുവരി ആറിനു തിരുവനന്തപുരത്ത് കേരളാ ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA