ADVERTISEMENT

മെൽബൺ ∙ രാഷ്ട്രീയം പോലെ തന്നെ വ്യക്തി ബന്ധങ്ങൾക്കും പ്രാധാന്യം നൽകി ജീവിച്ച വ്യക്തിയായിരുന്നു മാണി സാറെന്ന്  ജോസ് കെ മാണി. അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ഓസ്ട്രേലിയയിലെ കേരള കോൺഗ്രസ് പ്രവർത്തകരുടെ 'മാണി സാർ ഹൃദയത്തിൽ' സ്മൃതി സംഗമ പരിപാടി  കേരള കോൺഗ്രസ് (എം) ചെയർമാൻ  ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.

കെ.എം മാണിയുടെ 88-ാ മത് ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിൽ ആയിരത്തിലധികം സ്ഥലങ്ങളിൽ നടന്ന സ്മൃതി സംഗമത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയായിലെ പ്രവാസി കേരള കോൺഗ്രസ് പ്രവർത്തകരും യോഗം  നടത്തിയത്. കെ. എം മാണിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവർക്കും മരണം വരെ ഓർത്തിരിക്കാൻ പറ്റുന്ന തരത്തിൽ ഓർമ്മകൾ നൽകിയാണ് അദ്ദേഹം കടന്നുപോയതെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.  യോഗത്തിൽ നിരവധി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

പാലായെ മാത്രമല്ല കേരളാ കോൺഗ്രസ് സംസ്കാരം ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തെ ആകെ സ്വന്തം നാടായി കാണുകയും അവിടുത്തെ ആളുകളെയെല്ലാം ചേർത്തുപിടിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തന രീതിയായിരുന്നു കെ എം മാണിക്കുണ്ടായിരുന്നത്, അതായിരുന്നു അദ്ദേഹത്തെ മറ്റു രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. കർഷകനും കർഷക തൊഴിലാളിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണന്നു ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഉചിതമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നു ഓസ്ട്രേലിയ പ്രവാസി കേരള കോൺഗ്രസ് പ്രസിഡന്റ് ജിജോ കുഴികുളം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

 38 വർഷം ഉറച്ചു നിന്ന മുന്നണിയിൽ നിന്ന് പുറത്താക്കിയപ്പോഴും, സ്വന്തം പാർട്ടിയിൽ നടന്ന പ്രശ്നങ്ങളില്‍ അടിപതറാതെ സമചിത്തതയോടെ പാർട്ടിയെ മുന്നോട്ടു നയിച്ച്, പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും ആത്മാഭിമാനം ആർക്കും അടിയറ വെയ്ക്കാതെ പാർട്ടിയെ ധീരമായി നയിച്ച ചെയർമാൻ  ജോസ് കെ മാണിയെയും മറ്റു നേതാക്കന്മാരെയും, കൂടാതെ ത്രിതല പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിതികളെയും യോഗം അഭിനന്ദിച്ചു .

അതൊടപ്പം തന്നെ ഡൽഹിയിലെ തെരുവുകളിൽ ഭാരതത്തിനായി പൊരുതുന്ന കർഷകപോരാളികൾക്ക്‌ പ്രവാസി കേരള കോൺഗ്രസ്് ഓസ്ട്രേലിയായുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗവണ്മെന്റിന്റെ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാശ്യപ്പെട്ടും കർഷകർക്ക്‌ പിന്തുണ അറിയിച്ചുള്ള  പ്രമേയം പാസാക്കി, യോഗം അവസാനിച്ചു.

യോഗത്തിൽ സിജോ ഈന്തനാം കുഴി സ്വാഗതവും ജീൻസ് ജയിംസ് നന്ദിയും പറഞ്ഞു. സെബാസ്റ്റ്യൻ ജേക്കബ്, ഷാജു ജോൺ, ജയിംസ് മണ്ണത്തു മാക്കിൽ, കെന്നടി പട്ടുമാക്കിൽ, സിബിച്ചൻ ജോസഫ് , ഐബി ഇഗ്നേഷ്യസ് , ക്ലിസൺ ജോർജ്, ഡേവിസ് ചക്കൻകുളം, ലിജേഷ് എബ്രഹാം, ജോഷി ജേക്കബ്ബ് എന്നിവർ ആശംസകൾ നേർന്നു.റോബിൻ ജോസ്, റ്റോജോ തോമസ്, ഷിനോ മാത്യു, ജോഷി കുഴിക്കാട്ടിൽ, മഞ്ചു പാലകുന്നേൽ, ജോസി സ്റ്റീഫൻ, ഷാജി ഈഴക്കുന്നേൽ, ജോജി കാനാട്ട്, റോബർട്ട് ആഗസ്റ്റിൽ, ജിനോ ജോസ്, ഹാജു തോമസ്, ഷെറിൻ കുരുവിള, ബിബിൻ ജോസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com