ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിലെ ജീലോങ്ങിൽ ഫെബ്രുവരി 17ന് അന്തരിച്ച ബേസിൽ ബാബു (25) വിന്റെ ശുശ്രൂഷയും പൊതുദർശനവും 25ന് വൈകിട്ട്  5 മുതൽ ആറുവരെ മെൽബൺ സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ (419 Centre Dandenong Rd, Heatherton, VIC-3202, Australia) നടക്കും.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാവുന്നതാണ്. ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിന് https://youtu.be/ojH6iFyZmr8

പെരുമ്പാവൂർ വേങ്ങൂർ സ്വദേശി കല്ലറക്കൽ ബാബുവിന്റെ മകനാണ് ബേസിൽ. ബല്ലാരാത്ത് ഫെഡറേഷൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്നു. മെൽബണിന് അടുത്തുള്ള ജീലോംഗിൽ ആയിരുന്നു താമസം.

ചടങ്ങുകൾക്ക് ശേഷം മൃതദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുവാൻ ഉള്ള ക്രമീകരണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്  കൂടുതൽ വിവരങ്ങൾക്കായി നവോദയ ഓസ്ട്രേലിയയുമായോ (എബി പൊയ്കാട്ടിൽ: 0430 959 886) ബികെഎഫ്എ (സിനോ തോമസ്: 0470 375 030) യുമായോ ബന്ധപ്പെടുക.

വാർത്ത ∙ എബി പൊയ്കാട്ടിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com