ADVERTISEMENT

ബ്രിസ്ബെയ്ന്‍ ∙ സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്റെ 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോണി തോമസ് (പ്രസിഡന്റ്), ബിജു മാത്യു (വൈസ് പ്രസിഡന്റ്), ലിയോ അഗസ്റ്റിന്‍ (സെക്രട്ടറി), രാഹുല്‍ രവിദാസ് (ജോയിന്റ് സെക്രട്ടറി), ദിനേശ് ശിവന്‍ (ട്രഷറര്‍), ലിനി ഷാലിന്‍ (പബ്ലിക് റിലേഷന്‍), ജോമി ജോസഫ്, ലിബിന്‍ ജോസ് (സ്പോര്‍ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍), അനീഷ് ജേക്കബ്, അനൂപ് കുമാര്‍ (ആര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍), ശ്വേത റോയി, ജുവിന്‍ ജോസഫ്, ജോയി ജോസ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

കേരളത്തില്‍ കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് പരമാവധി സഹായങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് പുതിയ ഭരണസമിതിയും മുന്‍തൂക്കം കൊടുക്കുന്നതെന്ന് പ്രസിഡന്റ് ടോണി തോമസ്, സെക്രട്ടറി ലിയോ അഗസ്റ്റിന്‍ എന്നിവര്‍ പറഞ്ഞു. മാതൃഭാഷക്കും കേരളീയ സംസ്‌കാരത്തിനും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇരുവരും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com