ADVERTISEMENT

മെല്‍ബണ്‍ ∙ നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്‍റെ (എന്‍എംസിസി) നേതൃത്വത്തില്‍ വെസ്റ്റേണ്‍ സബര്‍ബ്സ് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍റെയും ബാഡ്മിന്‍റണ്‍ വിക്റ്റോറിയയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡബിള്‍സ് ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 24 (ശനിയാഴ്ച) അള്‍ട്ടോണ നോര്‍ത്തിലുള്ള ബാഡ്മിന്‍റണ്‍ സെന്‍ററില്‍ വച്ച് നടക്കും. രാവിലെ 9 മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളുടെ റജിസ്ട്രേഷന്‍  പൂര്‍ത്തിയായതായി ഭാരവാഹികളായ ജോബിന്‍ ജെ. പുത്തന്‍, സഞ്ജു ജോണ്‍ എന്നിവര്‍ അറിയിച്ചു. 

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 501 ഡോളറും ട്രോഫികളും രണ്ടാം സമ്മാനമായി 251 ഡോളറും ട്രോഫികളും മൂന്നാം സമ്മാനമായി ട്രോഫികളും ലഭിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍റ് നഴ്സിങ്ങ് ഓസ്ട്രേലിയ (ഐഎച്ച്എന്‍എ) ആണ് ടൂര്‍ണമെന്‍റിന്‍റെ ഗോള്‍ഡ് സ്പോണ്‍സര്‍. യൂണിവേഴ്സല്‍ റിയല്‍ എസ്റ്റേറ്റ്, എലൈറ്റ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പ്, ഓസി ഹോം ലോണ്‍സ്(ടിജൊ ജോസഫ്), വി വണ്‍ കാറ്റേഴ്സ്, ജെഎംജെ സ്പോര്‍ട്സ് എന്നിവരാണ് സില്‍വര്‍ സ്പോണ്‍സര്‍മാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com