ADVERTISEMENT

പെർത്ത്∙ പെർത്തിലെ ആദ്യകാല മലയാളി  തിരുവല്ല കവിയൂർ പയ്യമ്പള്ളി പി.സി എബ്രഹാം (ബേബി 88) അന്തരിച്ചു.  പെർത്ത് സർ ചാൾസ് ഗാർഡനർ(ചാർളിസ്) ഹോസ്പിറ്റൽ ചികിത്സയിൽ ഇരിക്കെയാണ്  അന്ത്യം സംഭവിച്ചത്. 1970ൽ പെർത്തിലേക്ക്  കുടിയേറിയ അദ്ദേഹം സ്കൂൾ ടീച്ചർ ആയും തുടർന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലും ജോലി ചെയ്തിട്ടുണ്ട്.  പെർത്തിലേക്ക്  കുടിയേറിയ അദ്ദേഹത്തിന്റെ മാതാപിതാക്കളായ പി.സി. ചാക്കോയും അന്നാമ്മ ചാക്കോയും പെർത്തിൽ ആണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഭാര്യ തങ്കം തൃശ്ശൂർ കുന്നംകുളം ചീരൻ  കുടുംബാംഗമാണ്. മക്കൾ ആൻ ആന്റണി, ജെയിംസ് എബ്രഹാം. മരുമക്കൾ ആന്റണി ഡ്യൂണ്ണെ, ആനിയമ്മ ജയിംസ്  

സംസ്കാരം പിന്നീട് പെർത്തിൽ നടക്കും.

English Summary : P C Abraham obituary

വാർത്ത ∙ ബിജു നാടുകാണി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com