ADVERTISEMENT

ക്വാലാലംപുർ ∙ പ്രവാസികളുമായി ബന്ധപ്പെട്ട നികുതി നിയമങ്ങളെ അടുത്തറിയുക, പ്രവാസികൾക്ക് അർഹതപ്പെട്ട നികുതിയാനുകൂല്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി മലേഷ്യയിലെ പ്രവാസികൾക്ക് വേണ്ടി ജോഹോർ മലയാളി കൂട്ടായ്മ ഓൺലൈൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാർട്ടേർഡ് അക്കൗണ്ടന്റും പ്രവാസി ടാക്സിൽ ഇരുപത് വർഷത്തോളം പരിചയ സമ്പന്നനുമായ ശ്രീജിത്ത് കുനിയലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സെഷനിൽ നൂറിലധികം പ്രവാസികൾ പങ്കെടുത്തു.

ഒട്ടുമിക്ക പ്രവാസികളും ശ്രദ്ധിക്കപ്പെടാത്ത വിഷയമാണ് ഇന്ത്യയിലെ ആദായ നികുതി. ചുരുക്കം പ്രവാസികൾക്ക് മാത്രമാണ് ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന നികുതി നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ളത്. നികുതിയെ കുറിച്ചുള്ള അജ്ഞത മൂലം ഭൂരിഭാഗം പ്രവാസികളും ആദായനികുതിയെ വലിയൊരു കടമ്പായായിട്ട് തന്നെയാണ് കാണുന്നത്. ഇക്കാരണം കൊണ്ട് തന്നെ അർഹതപ്പെട്ട നികുതി റീഫണ്ടിന് പോലും പല പ്രവാസികളും അപേക്ഷിക്കാറില്ല.

പ്രവാസികൾക്ക് അർഹതപ്പെട്ട നികുതി ആനുകൂല്യങ്ങൾ ലഭിക്കുവാനും പ്രവാസി നികുതിയെ അടുത്തറിയാനും വേണ്ടി ‘പ്രവാസി-ടാക്സ്’ എന്ന പ്ലാറ്റ്ഫോമിലൂടെ സ്ഥിരമായി ഇൻകം ടാക്സ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ച് ശ്രദ്ധനേടിയ പ്രമുഖനാണ് ശ്രീജിത്ത്‌ കുനിയിൽ. ഇതുവരെ സംഘടിപ്പിച്ച ചർച്ചകളുടെയും ക്ലാസ്സുകളുടെയും അടിസ്ഥാനത്തിൽ ആയിരത്തിലധികം പ്രവാസികൾ അവരുടെ നികുതി ആനുകൂല്യങ്ങൾ  നേടിയെടുക്കുന്നതിനായി തയാറെടുത്തു കഴിഞ്ഞെന്നാണ് ശ്രീജിത്ത് വ്യക്തമാക്കുന്നത്.

ഓരോ പ്രവാസിക്കും വരുമാന ഭേദമന്യേ അവരവരുടെ നികുതി മുൻ‌കൂട്ടി ആസൂത്രണം ചെയ്യുന്നതിന് സഹായിക്കുന്ന രീതിയിലുള്ള അവതരണവും ചോദ്യോത്തര വേളയുമാണ് പ്രസ്തുത സെഷനിൽ "പ്രവാസി-ടാക്സ്" ഒരുക്കിയത്. പ്രവാസികൾക്ക് ബാധകമാകുന്ന ഇന്ത്യയിലെ നികുതി നിയമങ്ങളെ അടുത്തറിയാൻ ഇത്തരം ചോദ്യോത്തര സെഷനുകളടങ്ങിയ പരിപാടികൾ പ്രവാസി മലയാളികൾക്കൊരു മുതൽക്കൂട്ട് തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com