ADVERTISEMENT

ടുവൂമ്പ ∙ ടുവൂമ്പ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് ഓണാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഒന്നാം സമ്മാനമായി 1001 ഡോളർ ക്യാഷ് അവാർഡിനും, എവർറോളിങ് ട്രോഫിക്കും രണ്ടാം സമ്മാനമായി 501 ഡോളർ ക്യാഷ് അവാർഡിനും, എവർറോളിങ് ട്രോഫിക്കും വേണ്ടിയുള്ള അതിവാശിയേറിയ വോളിബോൾ മത്സരത്തിൽ ക്വീൻസ്ലാൻഡിലെ പ്രമുഖ മലയാളി ടീമുകൾ മാറ്റുരയ്ക്കുമെന്ന് ടിഎംഎ പ്രസിഡന്റ്  പോൾ വർഗീസ് അറിയിച്ചു. വോളീബോൾ ബെസ്ററ് പ്ലെയർ, ബെസ്ററ് സെറ്റെർ അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഒന്നാംസമ്മാനമായ 401 ഡോളർ ക്യാഷ് അവാർഡിനും,  എവർറോളിങ് ട്രോഫിക്കും, രണ്ടാം സമ്മാനമായി 201 ഡോളർ ക്യാഷ് അവാർഡിനും എവർറോളിങ് ട്രോഫിക്കും വേണ്ടിയുള്ള ബാഡ്മിൻറൺ മത്സരത്തിലും ഒട്ടനവധി മലയാളി ടീമുകൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.ബാഡ്മിന്റൺ ബെസ്ററ് പ്ലെയർ ട്രോഫി ഉണ്ടായിരിക്കും.

 

വനിതാ ബാഡ്മിൻറൺ മത്സരങ്ങളിൽ ഒന്നാം സമ്മാനമായി 101 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും രണ്ടാം സമ്മാനമായി 51 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും നേടുവാൻ ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു. 

 

ക്വീൻസ്ലാൻഡിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഇൻഡോർ നാടൻ പന്തുകളി ടൂർണമെൻറ് ടുവൂമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ 17 ന് നടത്തപ്പെടുകയാണ്. വിജയികൾക്ക് ഒന്നാം സമ്മാനമായി 201 ഡോളർ ക്യാഷ് അവാർഡും, ട്രോഫിയും,  രണ്ടാം സമ്മാനമായി  101 ഡോളർ ക്യാഷ് അവാർഡും ട്രോഫിയും ആണ് ലഭിക്കുന്നത്. 

 

ബാഡ്മിൻറൺ, നാടൻ പന്തുകളി മത്സരങ്ങൾ ജൂലൈ 17 നും, വോളിബോൾ മത്സരങ്ങൾ 24 നും ഹാരിസ്ടൗൺ സ്റ്റേറ്റ് ഹൈസ്കൂൾ ഇൻഡോർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ടുവൂമ്പ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓണം ഗെയിംസിന്റെ ഭാഗമായി ഓഗസ്റ്റ് 21 ന് അസോസിയേഷന്റെ  മുഴുവൻ അംഗങ്ങൾക്കും ആയി വടംവലി, കബഡി, വാഴയിൽ കയറ്റം തുടങ്ങിയ വ്യത്യസ്തങ്ങളായ കായികമത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു.

 

ഓഗസ്റ്റ് 28 ന് ടി എം എ യുടെ ആഭിമുഖ്യത്തിൽ രാവിലെ 9 .30 മുതൽ വൈകിട്ട് നാല് വരെ വിവിധ കലാപരിപാടികളോടും, വാദ്യഘോഷങ്ങളോടും കൂടി പ്രൗഡോജ്വലമായി ഓണം ആഘോഷിക്കും. Toowoomba Regional Council Mayor Paul Antonio,Garth Hamilton MP, Toowoomba  Regional Council Councillor Kerry Shine , Toowoomba Regional  Council Multicultural Officer Roberto Garcio, Fr. Thomas Areekuzhy, (Chaplain St. Stephen’s Church, Pittsworth)

 

എന്നിവർ വിശിഷ്ട അതിഥികളായി ഈ ഓണാഘോഷത്തിൽ പങ്കെടുക്കും. 2021-201 കാലയളവിലേക്കുള്ള TMA ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് തദവസരത്തിൽ TMA Election Commissioner നടത്തും.  

 

ടുവൂമ്പ മലയാളി അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി പ്രസിദ്ധീകരിക്കുന്ന Smiles 2021 എന്ന മാഗസിന്റെ പ്രകാശനം ടുവൂമ്പ മേയർ പോൾ ആൻറണിയോ ഓണാഘോഷത്തോടനുബന്ധിച്ച് തദവസരത്തിൽ നിർവഹിക്കുന്നതാണ്. St.Ursulas College Indoor hallൽ നടത്തപ്പെടുന്ന പരിപാടിയിൽ ഓണസദ്യ ഒരുക്കുന്നത് മൂസാപ്പിള്ളി കേറ്ററിങ്ങ്, ബ്രിസ്‌ബേൻ ആണ്. ടുവൂമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷവും അതിനോടനുബന്ധിച്ച് നടത്തുന്ന എല്ലാ കലാകായിക മത്സരങ്ങളും നടത്തപ്പെടുന്നത് ക്വീൻസ് ലാൻഡ് ഗവൺമെൻറ് നിഷ്കർഷിക്കുന്ന കർശനമായ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് ആയിരിക്കുമെന്ന് സെക്രട്ടറി ബെന്നി മാത്യു അറിയിച്ചു. കലാകായിക മത്സരങ്ങൾ കണ്ടാസ്വദിച്ചു പ്രോത്സാഹിപ്പിക്കുന്നതിനും ഓണാഘോഷ പരിപാടികളിൽ സജീവമായി ഭാഗമാകുവാനും ടുവൂമ്പയിലെ മുഴുവൻ മലയാളികളെയും ക്ഷണിച്ചുകൊള്ളുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com