ADVERTISEMENT

മെൽബൺ ∙ പുതിയ ക്രൈസ്തവ ഗാന രചയിതാക്കളെ വളർത്തുന്നതിന് ലക്ഷ്യമിട്ട് ‘ഗുഡ് ന്യൂസ്’ ഓസ്ട്രേലിയ-ന്യൂസീലൻഡ് ചാപ്റ്റർ സംഘടിപ്പിച്ച ലിറിക്സ്/മ്യൂസിക് മത്സരത്തിന്റെ വിജയിയെ ജൂലൈ 24ന് നടക്കുന്ന സൂം മീറ്റിംഗിൽ പ്രഖ്യാപിക്കും. ‘പ്രത്യാശ’ എന്ന ആശയത്തെ ആസ്പദമാക്കി ഗാനം എഴുതി, ഈണം പകർന്ന് സമർപ്പിക്കേണ്ട തിയതി കഴിഞ്ഞ ജൂൺ 24 ആയിരുന്നു. നിരവധി ആളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 

സംഗീതരംഗത്ത് മികവ് തെളിയിച്ച കെ.ബി. ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള വിധികർത്താക്കൾ തിരഞ്ഞെടുത്ത സമ്മാനാർഹമായ ഗാനം 24 ന് നടക്കുന്ന സൂം മീറ്റിംഗിൽ പ്രശസ്ത ഗായകൻ ഇമ്മാനുവേൽ ഹെൻറി ആലപിച്ച് പ്രകാശനം ചെയ്യും. മീറ്റിംഗിൽ ഡോ. പി.ജി.വർഗീസ് ദൈവവചന പ്രഭാഷണം നടത്തും.

സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന 'ആങ്കർ ഓഫ് ഹോപ്പ് ' പ്രോഗ്രാമിൽ കോവിഡ് പ്രതിസന്ധിയിലായിരിക്കുന്ന രാജ്യങ്ങളെ ഓർത്ത് പ്രാർഥിക്കും. ഡോ. ബ്ലസൻ മേമന ആരാധനക്ക് നേതൃത്വം നൽകും. 

ഗുഡ് ന്യൂസ് ഓസ്ട്രേലിയ- ന്യൂസിലൻഡ് ചാപ്റ്റർ എവരേയും സൂം മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. സമയം : 2.30- 4.30 pm (ഇന്ത്യ) 7.00- 9.00 pm (സിഡ്നി / മെൽബൺ/ബ്രിസ്ബെയ്ൻ) 9.00-11.00pm (ന്യൂസിലാൻഡ്). കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജെസ്വിൻ മാത്യൂസ്- + 61451665431. ഇവാ. ബിന്നി സി മാത്യു - +61420640472. ബ്രദർ സന്തോഷ് തോമസ്- +61406835155.

സ്യൂം ഐഡി: 883 2602 2108

പാസ്‌വേഡ്- Chapter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com