സിഡ്മൽ സഫയർ നൈറ്റ് ഡിസംബർ 18 ന്

saphire
SHARE

സിഡ്നി∙ ഓസ്ട്രേലിയൻ മലയാളി സംഘടനകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന സിഡ്നി മലയാളി അസോസിയേഷൻ  45–ാം വാർഷികാഘോഷം വിപുല പരിപാടികളോടെ നടക്കുമെന്നു സംഘാടകർ . സിഡ് മൽ സഫയർ നൈറ്റ് എന്ന പേരിൽ നടക്കുന്ന അതുല്യ ഉത്സവരാവോടെയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് 2021 ഡിസംബർ 18 ന് മാറിയോങ്ങ് കോക്കേഴ്സ് റോഡിലുള്ള ജോൺ പോൾ ഹാളിൽ നടക്കുന്ന സിഡ് മൽ സഫയർ നൈറ്റിൽ വിവിധ കലാപരിപാടികളും കുട്ടികൾക്കായി നടത്തുന്ന പെയിന്റിങ്ങ് മത്സരവും സിഡ്നിയിലെ പ്രമുഖ കാറ്ററിങ്ങ് സ്ഥാപനങ്ങൾ ഒരുക്കുന്ന കേരളത്തനിമയുള്ള നാടൻ തട്ടുകടകളും ആഘോഷ പരിപാടികൾക്കു മിഴിവേകും. 45–ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വരും മാസങ്ങളിലായി കലാ സാഹിത്യ മത്സരങ്ങൾ

സംഘടിപ്പിക്കുമെന്നും സിഡ്മൽ ഭാരവാഹികൾ അറിയിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA