ഹോളണ്ടിൽ ഫുട്ബോൾ മാമാങ്കവുമായി മലയാളികൾ

holland-football
SHARE

ആംസ്ട്രഡാം ∙ ടോട്ടൽ ഫുട്ബോളിന്റെ തട്ടകമായ ഹോളണ്ടിൽ ഫുട്ബോൾ മാമാങ്കവുമായി  മലയാളികൾ. രാജ്യത്തെ പല ഭാഗങ്ങളിൽ നിന്നുള്ള 5 മലയാളി ഫുട്ബോൾ ക്ലബുകളാണു  ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മൽസരത്തിൽ ഭാഗമാകുന്നത്. നെതർലൻഡ്സിലെ  വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകളുടെ ആദ്യ റൗണ്ട് മൽസരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതിശൈത്യം പിടിമുറുക്കിയ സാഹചര്യത്തിൽ ജനുവരിയിലാകും  അടുത്ത ഘട്ടം മൽസരിക്കുകയെന്ന് പിന്നണിക്കാർ പറയുന്നു. 

holland-football-club

ആംസ്റ്റെൽവീനിൽ നിന്നുള്ള ആംസ്ട്രഡാമൽസ്, ഐന്തോവനിൽ നിന്നുള്ള കൊമ്പൻസ്, ഡെൽഫ്റ്റിൽ നിന്നുള്ള ചാലഞ്ചേഴ്സ്, അൽമേറിൽ നിന്നുള്ള മിന്നൽ എഫ്സി‌, ലെയ്ഡനിൽ നിന്നുള്ള ഹോളണ്ട് തസ്കേഴ്സ് എന്നീ അഞ്ചു ടീമുകളാണു  ഹോം, എവേ രീതിയിലുള്ള ലീഗിൽ മൽസരിക്കുന്നത്. ജയപരാജയങ്ങൾക്കപ്പുറം കളിക്കും കാര്യത്തിനുമിടയിലൽ  നെതർലൻഡ്സിലെ  പ്രവാസി മലയാളികൾക്ക് ഒത്തുചേരാനുള്ള ഒരു വേദിയാണു മൽസരമെന്നു സംഘാടകർ വ്യക്തമാക്കി. 

holland-football2

2018ൽ കേരളത്തിലെ മഹാപ്രളയത്തിന്റെ കാലത്തു ദുരിതാശ്വാസ നിധി സമാഹാരത്തിന്റെ ഭാഗമായാണ് ഹോളണ്ടിലെ മലയാളികൾ ആദ്യമായി ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഈ കൂട്ടായ്മയാണു ഇന്നു ഫുട്ബോൾ ലീഗായി മാറിയിരിക്കുന്നത്. 

holland-football4

5 പതിറ്റാണ്ടിലേറെയായി  ഹോളണ്ടിൽ മലയാളികളുണ്ടെങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ  മലയാളികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എൻജിനീയറിങ്, ഐടി, ബാങ്കിങ്, ഇലക്ട്രോണിക്, എനർജി, കാർഷിക ഗവേഷണം തുടങ്ങിയ മേഖലകളിൽ ജോലിക്കും പഠനത്തിനുമായി  എത്തുന്നവരുടെ എണ്ണം വർധിച്ചു. ഒപ്പം യൂറോപ്യൻ ബഹിരാകാശ ഏജൻസി, ഒപിസിഡബ്യൂ, രാജ്യാന്തര കോടതി പോലുള്ള രാജ്യാന്തര സംഘടനകളിലും  പ്രവർത്തിക്കുന്നവരുടെ എണ്ണവും വർധിച്ചു. ഇവരെല്ലാം  ഇപ്പോൾ ഫുട്ബോൾ ആവേശത്തിലാണ്. 

football6
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS