നാവിൽ കൊതിയൂറും വിഭവങ്ങളുമായി 'പപ്പടം' റസ്റ്റ്റന്റ് പ്രവർത്തനമാരംഭിച്ചു

pappadam
SHARE

ബ്രിസ്‌ബേൻ ∙ മലയാളികളടക്കം ഒട്ടനവധി ഇന്ത്യക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'പപ്പടം' റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു. എംപി ലുക്ക് ഹൊവാർത്ത് ആണ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.വടക്കൻ ബ്രിസ്ബണിലെ മാങ്കോ ഹില്ലിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്.

നാടിനൊപ്പം ഗൃഹാതുരതയുടെ ഓർമ്മകൾ ഉണർത്തുന്ന നാട്ടു രുചികൾ ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് റെസ്റ്റോറന്റിൽ നിരവധി നാടൻ വിഭവങ്ങളാണ് കാത്തിരിക്കുന്നത്. കോണ്ടിനെന്റൽ വിഭവങ്ങളും ലഭ്യമാണ്.ഏഷ്യൻ മെഡിറ്റനേറിയൻ വിഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഫ്യൂഷൻ രുചികൾ ആവശ്യക്കാർക്ക് തയാറാക്കി നൽകും.

എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ 10 വരെ പ്രവർത്തിക്കുന്ന റസ്റ്ററന്റിന് ചുക്കാൻ പിടിക്കുന്നത് ബിജോയ് ജോസഫ്, പ്രേം കിഷോ, ഷോജി വര്ഗീസ് എന്നീ മലയാളികളാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ബ്രിസ്‌ബേനിലെ ഭക്ഷണ പ്രേമികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് 'പപ്പടം' റെസ്റ്റോറന്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA