ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം

gold-cost-malayali-association
SHARE

ഗോൾഡ് കോസ്റ്റ്∙ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2022 – 2023 വർഷത്തെ പുതിയ കമ്മിറ്റി, സി.പി. സാജുവിന്റെ നേതൃത്വത്തിൽ ചുമതലയേറ്റു. ഗോൾഡ് കോസ്റ്റിലെ നെരാംഗിൽ, റിട്ടേണിങ് ഓഫിസർ ഷാജി കുര്യൻ അധ്യക്ഷനായി ചേർന്ന ചടങ്ങിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്ഠേനയാണ് പ്രസിഡന്റിനേയും മറ്റു ഭാരവാഹികളേയും തിരഞ്ഞെടുത്തത്.

സി. പി. സാജു(പ്രസിഡന്റ്), തോമസ് ബെന്നി(സെക്രട്ടറി), ജിംജിത്ത് ജോസഫ്(ട്രഷറർ), പ്രേംകാന്ത് ഉമാകാന്ത് (വൈസ് പ്രസിഡന്റ്), ട്രീസൺ ജോസഫ് (ജോയിന്റ് സെക്രട്ടറി), മാർഷൽ ജോസഫ് (മീഡിയ കോർഡിനേറ്റർ), എക്സിക്യൂട്ടീവ് മെംബർമാരായി ബിനോയ് തോമസ്, റെജീഷ് എബ്രഹാം, സിജി തോമസ്, രെഞ്ചിത്ത് പോൾ, സാം ജോർജ്ജ്, സോജൻ പോൾ, രാംരാജ് രാജൻ എന്നിവരാണു പുതിയ നേതൃത്വത്തിലുള്ളത്.

അസോസിയേഷന്റെ മുൻ പ്രസിഡന്റ് ഓമന സിബുവും മുൻ ഭാരവാഹികളും കുടുംബാംഗങ്ങളും അടക്കം പങ്കെടുത്ത ചടങ്ങിൽ അധികാരകൈമാറ്റം ചെയ്യപ്പെടുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും എല്ലാവരും അറിയിക്കുകയും ചെയ്തു. പുതിയ കമ്മിറ്റിക്കു വേണ്ടി വൈസ് പ്രസിഡന്റ് പ്രേംകാന്ത് നന്ദി പറയുകയും സ്നേഹ വിരുന്നോടെ യോഗ നടപടികൾ അവസാനിക്കുകയും ചെയ്തു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS