ADVERTISEMENT

ക്വാലാലമ്പൂർ ∙ നവോദയ സാംസ്കാരിക വേദിയുടെ മലേഷ്യൻ ഘടകം പുതുതായി ഹെൽപ് ലൈൻ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.  വിവിധ രീതിയിൽ സഹായം വേണ്ട പ്രവാസികൾക്ക് സർക്കാരുമായോ, നോർക്കയുമായോ, ഇന്ത്യൻ ഹൈകമ്മീഷനുമായോ ബന്ധപ്പെട്ട് പരമാവധി സേവനമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏപ്രിൽ പത്തിന് പ്രത്യേകം ഭാരവാഹികളെ നിയമിച്ചു കൊണ്ട് നവോദയ സാംസ്‌കാരിക വേദി മലേഷ്യയിൽ ഹെൽപ് വിങ്ങിന് തുടക്കമിട്ടിരിക്കുന്നത്. 

 

നവോദയ സാംസ്കാരിക വേദി മലേഷ്യയുടെ കോഡിനേറ്റർമാരായ ബാദുഷ ഹെൽപ് വിങ്ങിന്റെ പ്രവർത്തനോദ്ഘാടനവും, മൊയ്നു വെട്ടിപ്പുഴ ലോഗോ പ്രകാശനവും നിർവഹിച്ചു. ഫൈസൽ ട്രിയാഗ് അധ്യക്ഷനായിരുന്നു. ഉമേഷ്‌ ജോഹോർ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. നവോദയ മുൻ ജന സെക്രട്ടറി നസീർ വൈലത്തൂർ ഹെൽപ് ലൈൻ നമ്പർ പ്രകാശനം ചെയ്തു. നവോദയ പുതുതായി രൂപീകരിച്ച ഹെൽപ് വിങ്ങിന് പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ  ആശംസ നേർന്നു. പ്രസ്തുത പരിപാടിയിൽ ജന:സെക്രട്ടറി ഷഹീർ പൂമരം സ്വാഗതവും ഷെരീഫ് മസാർ നന്ദിയും രേഖപ്പെടുത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com