ഫ്ലൈവേള്‍ഡ് ഗ്രൂപ്പിന്റെ കൊച്ചിയിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

flyworld-kochi-2
ഫ്ലൈവേള്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സി ആൻഡ് സ്റ്റഡി അബ്രോഡിന്റെ കൊച്ചിയിലെ നവീകരിച്ച ഓഫിസ് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫ്ലൈ വേള്‍ഡ് ഓസ്ട്രേലിയ സെന്റര്‍ സിഇഒ പ്രിന്‍സ് ജേക്കബ് എബ്രഹാം, സെന്റ് തെരേസാസ് കോളജ് മാനേജരും പ്രൊവിന്‍ഷ്യല്‍ സുപീരിയറുമായ ഡോ. ഇ. സെലിന്‍, ഫ്ലൈവേള്‍ഡ് ഇന്ത്യ ഡയറക്ടര്‍ റോബി ജോസഫ്, സെന്റ് തെരേസാസ് കോളജ് റിസര്‍ച്ച് ഡീനും റിട്ടയേര്‍ഡ് പ്രൊഫസറും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡുമായ ഡോ. ലത നായര്‍ ആര്‍, ബിസിനസ് ഹെഡ് അനിത ചെറിയാന്‍ എന്നിവര്‍ സമീപം.
SHARE

കൊച്ചി ∙ ഓസ്ട്രേലിയ കേന്ദ്രമായി കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈവേള്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സി ആൻഡ് സ്റ്റഡി അബ്രോഡിന്റെ കൊച്ചിയിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. സഹോദരന്‍ അയ്യപ്പന്‍ റോഡിലെ പാര്‍വതി നിലയം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ ആണ് ഉദ്ഘാടനം ചെയ്തത്.

ഫ്ലൈവേള്‍ഡ് ഓസ്ട്രേലിയ സെന്റര്‍ സിഇഒ പ്രിന്‍സ് ജേക്കബ് എബ്രഹാം, സെന്റ് തെരേസാസ് കോളജ് മാനേജരും പ്രൊവിന്‍ഷ്യല്‍ സുപീരിയറുമായ ഡോ. സെലിന്‍, ഫ്ലൈവേള്‍ഡ് ഇന്ത്യ ഡയറക്ടര്‍ റോബി ജോസഫ്, സെന്റ് തെരേസാസ് കോളജ് റിസര്‍ച്ച് ഡീനും റിട്ടയേര്‍ഡ് പ്രൊഫസറും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡുമായ ഡോ. ആർ. ലത നായര്‍, ബിസിനസ് ഹെഡ് അനിത ചെറിയാന്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

flyworld-kochi

ഓസ്ട്രേലിയയിലും യുകെയിലുമുള്ളവര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് ഫ്ലൈവേള്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടിംഗ് ആൻഡ് സ്റ്റഡി അബ്രോഡ് കൊച്ചിയില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഫ്ലൈവേള്‍ഡ് സിഇഒ റോണി ജോസഫ് അറിയിച്ചു. ഓസ്ട്രേലിയ, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളില്‍ ജോലിക്കും പഠനത്തിനും പോകുന്നവര്‍ക്ക് നിയമസഹായങ്ങളും രേഖകൾ കൃത്യമാക്കിയും മാർഗനിര്‍ദ്ദേശം നൽകുന്ന സ്ഥാപനമാണ് ഫ്ലൈവേള്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA