ടുവൂമ്പ ∙ ടുവൂമ്പ മലയാളി അസോസിയേഷൻ കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന മധുരം മലയാളത്തിന്റെ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.
ചടങ്ങിൽ പ്രസിഡന്റ് പ്രസാദ് ജോൺ, സെക്രട്ടറി അനില സുനിൽ, കമ്മിറ്റി അംഗവും മധുരം മലയാളത്തിന്റെ പ്രധാന അധ്യാപികയുമായ പ്രിയ ജോസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികള്‍ളെ മോഹനകുറുപ്പ് ആദ്യ അക്ഷരം കുറിപ്പിച്ചു.
നൂതന സാങ്കേതിക വിദ്യകളും പാഠ്യേതര പ്രവർത്തനങ്ങളും സംയോജിപ്പിച്ച് നടത്തുന്ന ക്ലാസിൽ പങ്കെടുക്കാൻ മുപ്പതോളം വിദ്യാർഥികൾ എത്തിയിരുന്നു.