ഓൾ ഓസ്ട്രേലിയ വോളിബോൾ ടൂർണമെന്റ്

all-australia-volleyball
SHARE

ബ്രിസ്‌ബേൻ∙ ബ്രിസ്‌ബേൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓൾ ഓസ്ട്രേലിയ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂലൈ 16 ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 മണി വരെയാണു മത്സരങ്ങൾ നടത്തുന്നത്. മൊറേ ഫീൽഡ് സ്പോർട്സ് ആൻഡ് ഇവന്റസ് സെന്ററിൽ നടത്തുന്ന മത്സരങ്ങളിൽ ഓസ്ട്രേലിയയിലെ പ്രമുഖ വോളിബോൾ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് 2001 ഡോളറും എവർ റോളിങ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 1001 ഡോളറും  ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 501 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും. 

മത്സരത്തിലെ മികച്ച കളിക്കാരനും മികച്ച സെറ്റർക്കും സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടൂർണമെന്റിനോടാനുബന്ധിച്ചു കാണികൾക്കായി  നിരവധി പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലേറെ ആളുകൾ മത്സരം വീക്ഷിക്കുവാൻ എത്തിച്ചേരുമെന്നാണു കരുതപ്പെടുന്നത്. ടൂർണമെന്റിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നതായി  ജനറൽ കോർഡിനേറ്റർ ടോമി സെബാസ്റ്റ്യൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :

ടോമി സെബാസ്റ്റ്യൻ: 0402291046

സജിത്ത് ജോസഫ്:0413407783

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS