ADVERTISEMENT

മെൽബണ്‍ ∙ കരിങ്കുന്നംകാരുടെ കൂട്ടായ്മയായ 'കരിംങ്കുന്നം എൻ്റെ ഗ്രാമം'ത്തിന്റെ എട്ടാമത് സംഗമം ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ വച്ച് നടത്തുന്നു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ആട്ടവും പാട്ടുമൊക്കെയായി ഒരു നിലാവെളിച്ചം പോലെ ആഘോഷത്തിന്റെ ഗോപുരവാതിൽ കടന്നു പോകാൻ കിട്ടുന്ന അസുലഭാവസരമാണിതെന്ന് പ്രസിഡന്റ് റോണി പച്ചിക്കര അഭിപ്രായപ്പെട്ടു. എല്ലാ കരിംങ്കുന്നംകാരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടാകണമെന്ന് സെക്രട്ടറി ജിബു മുളയാനിക്കുന്നേൽ ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ വഴി കരിംങ്കുന്നം പഞ്ചായത്തിൽ ഇതുവരെ പതിനഞ്ച് ലക്ഷത്തിലധികം രൂപ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നൽകിയിട്ടുണ്ടെന്ന് ട്രഷറർ ജിജിമോൻ കാരുപ്ലാക്കൽ അറിയിച്ചു.

സംഗമത്തിനു വേണ്ടിയുള്ള കലാപരിപാടികളുടെ നടത്തിപ്പിനായി ജിഷ ചവറാട്ട്, ഇന്ദിര ശ്രീജിത്ത്, സീന കാരു പ്ലാക്കൽ എന്നിവരെ ചുമതലപ്പെടുത്തി. റിഥം സൗണ്ട്സിന്റെ സംഗീത പരിപാടി പ്രധാന ആകർഷണം ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com