ADVERTISEMENT

ബ്രിസ്ബേൻ ∙ ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിലേക്ക് ഓസ്ട്രേലിയയിൽ നിന്ന് ജഗജീവ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലം മുതൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനം കെട്ടിപെടുക്കുന്നതിലും, അതിന്റെ നേതൃ നിരയിലും പ്രവർത്തിച്ച അദ്ദേഹം പിന്നീട് അധ്യാപക സംഘടനാ നേതൃത്വത്തിലും ഇടതുപക്ഷ സംഘടന പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി. 

 

പ്രവാസിയായ ശേഷം കഴിഞ്ഞ 17 വർഷമായി ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും, സാംസ്കാരിക പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ചുവരുന്നു. നവോദയ ബ്രിസ്ബേന്റെ പ്രസിഡന്റായും സെൻട്രൽ കമ്മിറ്റി അംഗവുമായും പ്രവർത്തിച്ച അദ്ദേഹം മൂന്നു തവണ ഇപ്സ്‍വിച്ച് മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.

 

ജ്വാല കൾച്ചറൽ ആൻഡ് ചാരിറ്റി ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾക്കിടയിൽ നടത്തിയിട്ടുള്ള സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഒരു അംഗീകാരം കൂടിയായാണ് കേരള സർക്കാർ ജഗജീവ് കുമാറിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com