മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടു മലേഷ്യയിലെ പ്രവാസി പ്രതിനിധികൾ

SHARE

ക്വലാലംപൂർ∙ ജൂൺ 17,18 തീയതികളിലായി നിയമസഭയിൽ  നടന്ന മൂന്നാം ലോക കേരള സഭയിൽ മലേഷ്യയിൽ വർധിച്ചുവരുന്ന മനുഷ്യക്കടത്തിൽ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശങ്ങൾ സമർപ്പിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്റെയും പി.പ്രസാദിന്റെയും ഏഷ്യാ പസഫിക് രാജ്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അഡീഷനൽ സെക്രട്ടറി ശാരദാ മുരളീധരന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മലേഷ്യയിലേക്കു വർധിച്ചു വരുന്ന മനുഷ്യക്കടത്തിനെ കുറിച്ചു വിശകലനം ചെയ്തു.

മലേഷ്യയിൽ നിന്നു ഡോ: അനിൽ ഫിലിപ്പ് കുന്നത്തും ആത്മേശൻ പച്ചാട്ടുമാണു പങ്കെടുത്തത്. മലേഷ്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും മലേഷ്യയിൽ നിന്നു കേരളാ സർക്കാരിനു സ്വീകരിക്കാവുന്ന പദ്ധതികളെക്കുറിച്ചും അവതരിപ്പിച്ച പ്രധാന അഞ്ചു നിർദ്ദേശങ്ങളിൽ നിന്നു മനുഷ്യകടത്ത് ഉൾപ്പെടെ, മലബാർ മേഖലയിലെ പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി, കണ്ണൂർ വിമാനത്താവളത്തിലേക്കു മലേഷ്യയിൽ നിന്നുമുള്ള വിമാന സർവീസ് ആരംഭിക്കുന്ന കാര്യവും പരിഗണിച്ചു കൊണ്ടുള്ള മേഖലാതലത്തിലെ അന്തിമ റിപ്പോർട്ട് പ്രതിനിധികൾ ഉദ്യോഗസ്ഥരിൽ നിന്നു കൈപ്പറ്റി. 

മലേഷ്യയിലെ പ്രവാസി മലയാളികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഉൾപ്പെടുത്തികൊണ്ടുള്ള നിവേദനം പ്രതിനിധികൾ അഡീഷനൽ സെക്രട്ടറി ശാരദ മുരളീധരനു നേരിട്ടു കൈമാറി. രണ്ടാം സഭയിൽ വിവിധ രാജ്യങ്ങളിൽ നിന്നു സമർപ്പിച്ച പ്രധാന നിർദേശങ്ങളിൽ 76 എണ്ണം പൂർണ്ണമായും നടപ്പിലാക്കിയ ലോക കേരള സഭയുടെ തക്കതായ നടപടികളിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണു മലേഷ്യയിലെ പ്രവാസി മലയാളികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA