ചോൻബുരി ∙ തായ്‌ലൻഡിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 14 ആയി. 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്ക് കിഴക്കൻ തായ്‌ലൻഡിലെ ചോൻബുരി പ്രവിശ്യയിലെ നിശാക്ലബിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ രണ്ടു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയാത്.
നാല് സ്ത്രീകളും ഒൻപത് പുരുഷന്മാരുമാണ് നേരത്തെ മരിച്ചത്. മരിച്ചവരെല്ലാം തായ്‌ലൻഡ് പൗരന്മാരാണെന്നാണു സൂചന. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ചുവരുകളിലെ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളാകാം തീപിടുത്തം രൂക്ഷമാക്കിയതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടു.
English Summary : 14 died in fire in Tailand Night club