ADVERTISEMENT

പെർത്ത് ∙ ശ്രീ നാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിനവും തിരുവോണവും ഗുരുധര്‍മ്മ പ്രചരണസഭ സേവനം ഓസ്ട്രേലിയ പെർത്ത് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. പാർക്കർവില്ലെ ഹാളിലായിരുന്നു പരിപാടികൾ. രാവിലെ പ്രസിഡന്റ് ജയകുമാർ പീതപതാക ഉയർത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാതാപിതാക്കൾ ദീപാർപ്പണവും ഗുരുപൂജയും നടത്തി. ജോ. സെക്രട്ടറി പ്രവീൺ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് തിരുവാതിര, ഗുരുദേവ കൃതികളെ ആസ്പദമാക്കി ഗാനമഞ്ജരി, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, 28 ൽ പരം വിഭവങ്ങൾ വിളമ്പുന്ന ഓണസദ്യ എന്നിവ നടന്നു. ദൈവദശകം കൃതിയെ ആസ്പദമാക്കി കുമാരി. ആഞ്ജലയും അഞ്ജലിയും നൃത്തം അവതരിപ്പിച്ചു.

 

പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ച തിരു ജയന്തി മഹാസമ്മേളനം അർമ്മഡയിൽ സിറ്റി കൗൺസിലർ പീറ്റർ ഷാനവാസ് ഉദ്ഘാടനം ചെയ്തു.  എത്തിനിക്ക് കമ്മ്യൂണിറ്റി പ്രസിഡന്റ് സുരേഷ് രാജൻ മുഖ്യാതിഥി ആയിരുന്നു. യോഗത്തിൽ സുരേഷ് രാജനെ ഐശ്വര്യ കെയർ അടക്കമുളള സമൂഹത്തിന് നൽകിയ സംഭാവനകളെ മാനിച്ച് സേവനം ഓസ്ട്രേലിയയ്ക്കു വേണ്ടി പീറ്റർ ഷാനവാസ് പൊന്നാട അണിയിച്ചു സ്നേഹാദരവ് കൈമാറി. സേവനം കാരുണ്യ സ്പർശം ആദ്യ സംഭാവന സുരേഷ് രാജൻ കോഡീനേറ്റേഴ്സ് ആയ ബിനീഷ്, പ്രവീൺ എന്നിവർക്ക് കൈമാറി. സമ്മേളനത്തിന് സെക്രട്ടറി. സുമോദ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ബിന്ദു രാജീവ് നന്ദിയും രേഖപ്പെടുത്തി.

 

‌ഡോ. ജാഗ് എംഎൽഎ, ശിവഗിരി മഠം ധർമ്മ സംഘം സെക്രട്ടറി ഋധംഭരാനന്ദ സ്വാമികൾ, ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമാരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, എസ്എൻഡിപി യോഗം ജനറൽ വെളളാപ്പളളി നടേശൻ, തുളസീധരൻ, പി. ജി. രാജേന്ദ്രൻ, പ്രദീഷ് അങ്കമാലി, കെ. ആർ. ഉദയൻ, ബിബിൻ ഷാ, സജീഷ് ദാമോദരൻ, അരുൺ എന്നിവർ ആശംസകൾ അറിയിച്ചു.   

 

ഗുരുപുഷ്പാഞ്ജലി മന്ത്രത്തോടെ നടന്ന ഗുരുപൂജയോടെ ആഘോഷ പരിപാടികള്‍ക്ക് തിരശീല വീണു. ട്രഷറർ രാജീവ് കുട്ടികൾക്ക് സമ്മാനദാനം നടത്തി. വൈസ് പ്രസിഡന്റ് ബിനീഷ് ആഘോഷ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com