ADVERTISEMENT

കമ്പാല ∙ ഉഖാണ്ടയിൽ നടന്ന രാജ്യാന്തര പാരാ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ എസ്എച്ച് സിക്സ് ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ ആകാശ് എസ്. മാധവൻ -ഗോഗുൽദാസ് എന്നിവർക്ക് സ്വർണ്ണ മെഡൽ. എസ്എൽ മൂന്ന്, എസ്‌യു അഞ്ച് മിക്സഡ് ഡബിൾസ് വിഭാഗത്തിൽ മാർഗ്രെറ്റ്, മേരി വിൽസൺ (സ്കോട്‌ലൻഡ്) സഖ്യത്തിന് വെള്ളി മെഡലും, എസ്എൽ 3-എസ്എൽ 4 പുരുഷ ഡബിൾസ് വിഭാഗത്തിൽ ശ്രീറാം മുത്തുരാമൻ (കേരള) ശരണപ്പ (കർണാടക) സഖ്യം വെങ്കല മെഡലും, എസ്എച്ച് 6 പുരുഷവിഭാഗം സിംഗിൾസിൽ ഗോകുൽ ദാസ് വെങ്കല മെഡലും നേടി. 

എസ്‌യു5 പുരുഷ ഡബിൾസ് വിഭാഗത്തിൽ ചാൾസ് സൂസമരിയൻ (കേരള) ഗൗതം (കർണാടക) സഖ്യം  വെങ്കല മെഡൽ നേടി. കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ്  ഈ വിഭാഗങ്ങളിൽ രാജ്യാന്തര മെഡലുകള്‍ കരസ്ഥമാക്കുന്നത്. ആറു വിഭാഗങ്ങളിലായി 35 ഇന്ത്യൻ താരങ്ങൾ പങ്കെടുത്തു. രണ്ടു സ്വർണ്ണം, ഒരു വെള്ളി, മൂന്നു വെങ്കല മെഡലുകൾ കേരള പാരാ ബാഡ്മിന്റൺ താരങ്ങൾ കരസ്ഥമാക്കി.

para-badminton-winners-3

 

para-badminton-winners-2

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com