ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിലെ മെൽബൺ എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ ലീഡ് പാസ്റ്ററായി എ.ടി. ജോസഫ്‌ ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ കേരളാ സ്റ്റേറ്റ് കൗൺസിൽ മെംബർ, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഡയറക്ടർ, സെന്റർ പാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികെയാണ് പുതിയ നിയോഗം. 

 

കോട്ടയം സ്വദേശിയായ പാസ്റ്റർ എ. ടി. ജോസഫ്‌ കഴിഞ്ഞ 27 വർഷമായി കേരളത്തിൽ സഭാ ശുശ്രൂഷയിലായിരുന്നു. കൺവൻഷൻ പ്രസംഗകൻ, വേദാധ്യാപകൻ, കൗൺസിലർ എന്നീ നിലകളിൽ ശുശ്രൂഷാപാടവം തെളിയിച്ചിട്ടുണ്ട്. ഭാര്യ: ജൻസി, മക്കൾ: ജെഫിൻ, ജോയൽ.

 

2006 മുതൽ മെൽബൺ പട്ടണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എബനേസർ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ഈ പട്ടണത്തിൽ ജോലിക്കായും പഠനത്തിനായും സ്ഥിരതാമസത്തിനായും കടന്നുവരുന്ന മലയാളികൾക്ക് ദൈവ ആരാധനയ്ക്കും ആത്മീക കൂട്ടായ്മക്കുമുള്ള മുഖ്യ ആശ്രയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com