ADVERTISEMENT

മെൽബൺ ∙ കോവിഡ് കാലത്ത് സ്വന്തം ജീവനും കുടുംബവും പോലും വകവയ്ക്കാതെ രാപ്പകൽ സേവനമനുഷ്ഠിച്ച നഴ്സുമാരെ ഓസ്ട്രേലിയയിലെ പ്രമുഖ നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എൻഎ ഓസ്ട്രേലിയ ആദരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 മലയാളി നഴ്സുമാരെയാണ് ആദരിക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രത്യേക ജൂറിയാകും നഴ്സുമാരെ തെരഞ്ഞെടുക്കുക. ഇവർക്ക് ഒരു ലക്ഷം രൂപയും ഫ്ലോറൻസ് നൈറ്റിങ്ഗേൾ ശിൽപ്പവും സർട്ടിഫിക്കറ്റും നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഐഎച്ച്എൻഎ വെബ്സൈറ്റിൽ ലഭ്യമാണ്. നഴ്സുമാർക്ക് സ്വയം അവാർഡിനായി അപേക്ഷിക്കാനും മറ്റുള്ളവർക്ക് നഴ്സുമാരെ നിർദേശിക്കാനും സാധിക്കും. 

ഒക്ടോബർ 29നു വൈറ്റെൽസ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെൽബണിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ ഓസ്ട്രേലിയയിൽ ഉള്ള അഞ്ചു മലയാളി നഴ്സുമാരെ ആദരിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുപോലെ ഇന്ത്യ, യുകെ, യുഎസ്എ, യുഎഇ തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികൾ സംഘടിപ്പിച്ച് നഴ്സുമാരെ ആദരിക്കുമെന്ന് എച്ച്സിഐ സ്ഥാപകനും എംഡിയുമായ ബിജോ കുന്നുംപുറത്ത് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com