മലയാളിയുടെ നഴ്‌സിങ് കോളജിന് വിക്ടോറിയ പ്രീമിയർ അവാർഡ്

victoria-award
SHARE

മെൽബൺ / തിരുവനന്തപുരം∙  ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ 2021 - 22 വർഷത്തെ മികച്ച നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ട് അവാർഡുകൾ മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎച്ച്എൻഎ കരസ്ഥമാക്കി . വിക്ടോറിയ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് കൈയൊപ്പ് പതിച്ച ഇന്റർനാഷണൽ എഡ്യൂക്കേഷൻ അവാർഡും മികച്ച നിലവാരം പുലർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനുമുള്ള അവാർഡുമാണു ലഭിച്ചത് .

മെൽബണിൽ നടന്ന ചടങ്ങിൽ സിഇഒ ബിജോ കുന്നുംപുറത്തു അവാർഡുകൾ ഏറ്റുവാങ്ങി ആലപ്പുഴ സ്വദേശി ബിജോ കുന്നുംപുറത്തു ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് ഐഎച്ച്എൻഎ, ഐഎച്ച്എം ആറു ക്യാംപസുകളിലായി പ്രതിവർഷം മൂവായിരത്തോളം വിദ്യാർഥികൾക്ക് 16 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട് . ഡിപ്ലോമ നഴ്‌സിങ് , മാസ്റ്റർ ഓഫ് നഴ്‌സിങ് എന്നി കോഴ്‌സുകൾക്കാണു കൂടുതൽ വിദ്യാർഥികൾ എത്തുന്നത് . 20 വർഷത്തിനുള്ളിൽ 18,000 നഴ്‌സുമാരെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവന്നതു ബിജോ തുടക്കം കുറിച്ച എംഡബ്യുടി ഗ്ലോബൽ വഴിയായിരുന്നു 

അവാർഡ് ചടങ്ങിനു ശേഷം ഐഎച്ച്എൻഎയുടെ റോസന്ന ക്യാംപസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണം നൽകി.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}