ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയിലിലെ വിക്ടോറിയ സംസ്ഥാന പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മെൽബൺ സിറ്റി മണ്ഡലത്തിൽ മൽസരിക്കുന്ന ജോർജ് പാലക്കലോടിക്ക് ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ എക്യൂമെനിക്കൽ സംഘടനയാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ.

കോട്ടയം സ്വദേശിയായ ജോർജ് ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായാണ് മൽസരിക്കുന്നത്. തികഞ്ഞ ദൈവവിശ്വാസിയായ ജോർജ് പാലക്കലോടിയുടെ വിജയത്തിനുവേണ്ടി കോൺഫെഡറേഷന്റെ മുഴുവൻ അംഗങ്ങളും വിവിധ ക്രൈസ്തവ നേതൃത്വങ്ങളും സജീവമായി പ്രവർത്തനരംഗത്തിറങ്ങണമെന്ന് കോൺഫെഡറേഷൻ അഭ്യർഥിച്ചു.

George-Palackalody

ആധുനിക സാമൂഹ്യ സാഹചര്യങ്ങളിൽ ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ മെച്ചപ്പെട്ട സാമൂഹ്യനീതി ഉറപ്പു വരുത്തുന്ന നിയമപാലനത്തിനും നിയമനിർമാണത്തിനും ജോർജിനും ലിബറൽ പാർട്ടിക്കും സാധിക്കട്ടെയെന്നു കോൺഫെറേഷൻ ആശംസിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റായ ജോർജ് പാലക്കലോടിയുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളും ലിബറൽ ആശയങ്ങളും പരിഗണിച്ചാണ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തതെന്ന് ലിബറൽ പാർട്ടിയുടെ വെബ്സൈറ്റിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com