ഓസ്ട്രേലിയയിൽ അഭിനയ മികവ് തെളിയിച്ച് എമിൽ ജയൻ

namaste-yog
SHARE

മെൽബൺ ∙ അഭിനയത്തിലും പരസ്യകലയിലും കഴിവ് തെളിയിച്ച് ഓസ്ടേലിയയിലെ മെൽബണിൽ   മലയാളി ബാലൻ. കണ്ണൂർ പേരാവൂർ റാത്തപ്പിള്ളിൽ ജയൻ - പ്രതിഭ ദമ്പതികളുടെ മകൻ എമിൽ ജയനാണ് ഈ കൊച്ചുകലാകാരൻ. മെൽബൺ സൗത്തിലുള്ള ഡോവ്ട്ടൺ ഹോളി ഫാമിലി കാതോലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് എമിൽ.  വാരിയർ ട്രൈബ്‌ ഫിലിം നിർമിക്കുന്ന 'നമസ്തേ യോഗ'യിലെ  ശിവപ്രസാദിനെ അവതരിപ്പിച്ചാണ് എമിൽ ശ്രദ്ധേയനായത്. ചാനലായ എബിസി മിയിൽ  'നമസ്തേ യോഗ' പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു. https://iview.abc.net.au/show/namaste-yoga

 ഒട്ടെറെ പരസ്യങ്ങളിലും എമിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുവർഷം മുമ്പാണ് ജയനും കുടുംബവും ഓസ്ട്രേലിയായിൽ എത്തിയത്. എമിൽ 2021-ലെ ബുഷ് ഫയറുമായി ബന്ധപ്പെട്ട് എബിസി സിരിയസായ ഫയേഴ്സിലും അഭിനയിച്ചിട്ടുണ്ട്. ശ്രേയ ജയൻ എമിലിന്റെ സഹോദരിയാണ്

https://iview.abc.net.au/show/fires/series/1/video/DR2010V003S00

  

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS