ADVERTISEMENT

മെൽബൺ ∙ മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളെയും കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന 'ഒരു മരിയൻ കുടുംബയാത്രയ്ക്ക്' പ്രാർഥ‌നാനിർഭരമായ തുടക്കം.

melbourne-feast-2

കോട്ടയം അതിരൂപതാ ആസ്ഥാനമായ, കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച്, കോട്ടയം അതിരൂപതാധ്യക്ഷൻ, അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്താ ഔദ്യോഗികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു.  

melbourne-feast-3

മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളുടെയും ഭവനത്തിൽ, സ്വീകരിച്ചു പ്രാർഥിക്കുവാനുള്ള  മാതാവിന്റെ തിരുസ്വരൂപവും തിരിയും, അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ച്‌, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിലിന് കൈമാറി.

മെൽബണിൽ എത്തുന്ന തിരുസ്വരൂപവും തിരിയും, ഫെബ്രുവരി  5 –ാം തിയതി ഫൊക്കനർ സെന്റ് മാത്യൂസ് പള്ളിയിലെ വിശുദ്ധ കുർബാനമധ്യേ, സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ. പ്രിൻസ് തൈപ്പുരയിടത്തിൽ, ബേത്‌ലഹേം കൂടാരയോഗം പ്രസിഡന്റ് സിജോ തോമസ് ചാലയിൽ കുടുംബത്തിന് കൈമാറി യാത്ര ഔദ്യോഗികമായി ആരംഭിക്കും.

 സജിമോൾ മാത്യു കളപ്പുരയ്ക്കൽ, സിന്ധു സൈമച്ചൻ ചാമക്കാലായിൽ എന്നിവർ കോഓർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെയും, പാരിഷ് കൗൺസിൽ അംഗങ്ങളുടെയും, കൂടാരയോഗം ഭാരവാഹികളുടെയും നേതൃത്വത്തിൽ, യാത്രയുടെ അവസാനഘട്ട തയാറെടുപ്പുകൾ നടത്തിവരുന്നു.

melbourne-feast-4

ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ജോൺ തൊമ്മൻ നെടുംതുരുത്തിൽ, ഷാജൻ ജോർജ് ഇടയാഞ്ഞിലിയിൽ, ജോർജ് പൗവ്വത്തിൽ, ലിറ്റോ മാത്യു തോട്ടനാനിക്കൽ, ആനീസ് ജോൺ നെടുംതുരുത്തിൽ, സനീഷ് ജോർജ് പാലക്കാട്ട്, ജെഫി നെടുംതുരുത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com