ബ്രിസ്ബെയ്ൻ∙ കബൂൾച്ചർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാൻ പുതിയ കമ്മിറ്റി നിലവിൽ വന്നു. മുൻ പ്രസിഡന്റ് ജയിംസ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബൈജു ഇലഞ്ഞിക്കുടി, വൈസ്. പ്രസിഡന്റ് ജീതു റ്റിന്റോ, സെക്രട്ടറി റെജി മാത്യു, ട്രഷറർ പ്രവീൺ മുസ്സോളിനി. സ്പോർട്സ് കോ ഓർഡിനേറ്റർ സുബാഷ് തോമസ്, ടെൽന അലൻ, ജെസ്റ്റി പൗലോസ് കൾച്ചറൽ കോ ഓഡിനേറ്റേഴ്സ് ആന്റണി ആറ്റുകാര: പിആർഒ അലീന ജോർജ് പിആർഒ ആൻഡ് യൂത്ത് റെപ്പ്.
കബൂൾച്ചർ, മൊറഫിൽഡ്, ബുർപ്പൻഗരി പ്രദേശത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയാണു സിഎംഎ ചുരുക്കപ്പേരിൽ തുടക്കം കുറിച്ച അസോസിയേഷൻ. 100 ഓളം കുടുംബങ്ങൾ ഇപ്പോൾ സംഘടനയിൽ അംഗങ്ങളാണ്.