ബ്രിസ്‌ബേൻ∙ ബ്രിസ്‌ബേനിലെ സംഗീത നൃത്ത പ്രേമികൾക്കായി ഇ ഫോർ ഇവെന്റ്സ് ഒരുക്കുന്ന സ്റ്റേജ് ഷോ "സമ്മർ ഇൻ ഓസ്ട്രേലിയ" മാർച്ച് 18 ശനിയാഴ്ച്ച വൈകിട്ട് 5.30 മുതൽ 9 വരെ അരങ്ങേറും.മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകരായ അഫ്സലും സുമി അരവിന്ദും സംഗീതാസ്വാദകർ നെഞ്ചേറ്റി ലാളിച്ച മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളുമായി വേദിയിലെത്തും.
മലയാളി സംഗീതാസ്വാദകരുടെ കണ്ണിലുണ്ണി കൊച്ചു പാട്ടുകാരൻ റിച്ചു കുട്ടൻ ,ക്രിപ്റ്റിക് - മെന്റ ലിസം ഷോയുമായി നിപിൻ നിരവത്ത് എന്നിവർ പരിപാടിയിൽ അണിനിരക്കും .നിരവധി സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ കീ ബോർഡിസ്റ്റ് ബിജു പൗലോസും യാസിറും ചേർന്ന് ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്നു."സമ്മർ ഇൻ ഓസ്‌ട്രേലിയ ബ്രിസ്‌ബേനിലെ കലാസ്വാദകർക്കു നവ്യാനുഭവമായിരിക്കുമെന്നു പരിപാടിയുടെ സംഘാടകർ പറഞ്ഞു.