ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്‌ലാന്റ് ഭാരവാഹികൾ ചർച്ച നടത്തി. വിദേശ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ചു നടത്തിയ ചർച്ചകളിൽ ബ്രിസ്ബെയ്നിൽ നിന്നു കേരളത്തിലേക്കു നേരിട്ടു വിമാന സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

 

എയർഇന്ത്യ വിമാനസർവീസ് ബ്രിസ്ബെയ്നിൽ നിന്നു നേരിട്ടു കേരളത്തിലേക്കു നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ചു പരിഗണിക്കാമെന്ന് ഉറപ്പു നൽകി. ഓസ്ട്രേലിയൻ മലയാളികളുടെ ചിരകാലാഭിലാഷമായ കേരള ഹൗസ് ക്യൂൻസ്‌ലാന്റിൽ സ്ഥാപിക്കുന്നതുമായ കാര്യങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ആലോചിക്കാമെന്നും മന്ത്രി ഉറപ്പു നൽകി.

 

യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്‌ലാന്റ് ഭാരവാഹികളായ ഡോ. ജേക്കബ് ചെറിയാൻ, സിറിൽ ജോസഫ്, പ്രഫ. എബ്രാഹാം ഫ്രാൻസിസ്, ജിജി ജയനാരായണൻ, ഷാജി തേക്കാനാത്ത് ചർച്ചകൾക്കു നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com