ഡാർവിൻ ∙ടോമി ജേക്കബ് മെമ്മോറിയൽ ഷോർട് ഫിലിം അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു. ടോമി ജേക്കബിൻറെ "thirDeye Shoot & Edit" എന്ന ബാനറിൽ സുഹൃത്തുക്കൾ ഏർപ്പെടുത്തുന്ന ഷോർട് ഫിലിം അവാർഡുകൾക്കായുള്ള അപേക്ഷകളാണ് ക്ഷണിച്ചത്. ആറോളം ഷോർട് ഫിലിമുകള്‍ നിർമിച്ചിട്ടുള്ള ടോമി ജേക്കബ് കാലാരംഗത്തിന് മുതൽക്കൂട്ടായ സംഭാവനകള്‍ നൽകിയിട്ടുണ്ട്.
ടോമി ജേക്കബിന്റെ സ്മരണയ്ക്കായുള്ള അവാർഡിന് സാമൂഹിക പ്രതിബദ്ധതയുള്ള ഏറ്റവും നല്ല ഹൃസ്വ ചിത്രത്തിന് 25000/- രൂപയും മികച്ച സംവിധായകന് 10000/- രൂപയും ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. അപേക്ഷകൾ 2023 മാർച്ച് 31ന് മുൻപായി thirdeyedarwin@gmail.com ൽ അയക്കണം. വിദഗ്ദ്ധ ജൂറിയുടെ വിലയിരുത്തലിന് ശേഷം ആയിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടുക. +61412331230, +61478806560, +61451115100.